മരണത്തില്‍ നിന്ന് ഒരാളെ രക്ഷിച്ച് മാതൃകയായി കനിഹ

റോഡില്‍ അപകടത്തില്‍ പെട്ട് മരണത്തോട് മല്ലിട്ട് കിടക്കുന്നവരെ കണ്ടാല്‍ പുറം തിരിഞ്ഞ് പോകുന്നവരാണ് പലരും. എന്നാല്‍ കരുണയും സഹജീവി സ്നേഹവും നശിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് നടി കനിഹ ചെയ്ത പ്രവര്‍ത്തി.

എന്താണ് അത് എന്നല്ലേ? താരം തന്‍റെ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ച വാക്കുകളിലൂടെ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. ഇന്ന് മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടു വരുന്ന വഴി എനിക്ക് അങ്ങനെ ഒരു അവസരം കിട്ടി.
kaniha1
എന്റെ കണ്ണിന്റെ മുന്നില്‍, രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു.

സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു.. കാറുകളും നിര്‍ത്തിയില്ല. ഞാന്‍ അടുത്ത് പോയി നോക്കി. ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍.

വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു

ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ്‍ മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍.

ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത് എന്നും കനിഹ പറയുന്നുണ്ട്.

ഇതാണ് കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ്. അപകടം നടന്ന ആളുടെ ചോര തന്റെ കാറില്‍ വീണുകിടക്കുന്ന ചിത്രത്തിനൊപ്പമാണ് കനിഹയുടെ ഫേസ്ബുക്ക് കുറിപ്പ്.

കമന്റ് ബോക്‌സില്‍ ചിലര്‍ക്ക് മറുപടി നല്‍കാനും നടി സമയം കണ്ടെത്തി.

Top