മോഹന്‍ലാലിന്  5 കോടി; മമ്മൂട്ടിക്കും ദിലീപിനും 2.5 കോടി; പൃഥ്വിക്ക് ഒന്നര കോടിയും നിവിന്‍ പോളിക്ക് ഒന്നേ കാല്‍ കോടിയും; ദുല്‍ഖറിനും ബിജു മേനോനും കുഞ്ചാക്കോ ബോബനും 75 ലക്ഷം; മഞ്ജു വാര്യര്‍ക്ക് 50 ലക്ഷം

തിരുവനന്തപുരം: ബോളിവുഡിലെയും കോളിവുഡിലെയും തെലുങ്കിലെയും നായകര്‍ക്കുള്ള പ്രതിഫലം ഇന്ന് മലയാള സിനിമയില്‍ ഇല്ല. എങ്കിലും ഈ കൂട്ടത്തിലേക്ക് എടുത്തു വെക്കാവുന്ന താരം മോഹന്‍ലാല്‍ മാത്രമാണ്. കാരണം പോയ വര്‍ഷം തെലുങ്കില്‍ വിജയിച്ച രണ്ട് ചിത്രങ്ങളുടെ ഭാഗമായി മോഹന്‍ലാല്‍, കൂടാതെ പുലിമുരുകന്റെ റീമേക്ക് ചിത്രത്തിനും വലിയ സ്വീകരണം ലഭിച്ചു. അതുകൊണ്ട് തന്നെ ലാലിന്റെ പ്രതിഫലത്തില്‍ ഇരട്ടിലേറെ വര്‍ദ്ധനവാണ് ഉണ്ടായത്.

അഞ്ച് കോടി പ്രതിഫലം വാങ്ങി മോഹന്‍ലാല്‍, മമ്മൂട്ടിക്കും ദിലീപിനും 2.5 കോടി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാലാണ് രണ്ടാമത് മമ്മൂട്ടി തന്നെ പിന്നാലെയാണ് ദിലീപും നിവന്‍ പോളിയുമൊക്കെയാണ്. നവാഗതരുടെ ചിത്രങ്ങള്‍ മുടക്കു മുതല്‍ തിരിച്ചു പിടിച്ചപ്പോള്‍ സൂപ്പര്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടുന്ന കാഴ്ച്ചയും നമ്മള്‍ കണ്ട വര്‍ഷമായിരുന്നു കടന്നു പോയത്. ഇതില്‍ തന്നെ 100 കോടി എന്ന ബോക്സ് ഓഫീസ് നേട്ടത്തില്‍ എത്തിച്ച സൂപ്പര്‍ സ്റ്റാര്‍ മലയാളികളുടെ സ്വന്തം ലാലേട്ടനാണ് ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. 2015 ലെ തുടര്‍ച്ചയായുള്ള പരാജയത്തിനു ശേഷം ലാലേട്ടന്റെ 4 സിനിമകളാണ് 2016 ല്‍ പ്രദര്‍ശനത്തിന് എത്തിയത്. ജനതാ ഗാരേജ്, വിസ്മയം എന്നിവ തെലുങില്‍ നിന്നും ഒപ്പം, പുലിമുരുകന്‍ എന്നിവ. നാല് ചിത്രങ്ങളുടേയും തകര്‍പ്പന്‍ ഹിറ്റിനു പിന്നാലെ പ്രതിഫലവും ഉയര്‍ന്നു. 5 കോടിയാണ് ഇപ്പോള്‍ താരത്തിന്റെ പ്രതിഫലം എന്നാണ് ലഭ്യമായ കണക്കുകള്‍.

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും പ്രതിഫലക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പുതിയ നിയമം, വൈറ്റ്, കസബ, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി തിയ്യറ്ററുകളില്‍ എത്തിയത്. വൈറ്റ് ബോക്സ് ഓഫീസില്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ മറ്റു ചിത്രങ്ങള്‍ ഭേതപ്പെട്ട കളക്ഷന്‍ നേടി. ജനപ്രിയ താരം ദിലീപും പ്രതിഫലക്കര്യാത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെയാണ്. 2.5 കോടിയാണ് രണ്ടു പേരുടേയും പ്രതിഫലം. കിങ് ലയര്‍, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, പിന്നെയും എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്.
പൃഥ്വിരാജിന് ഒന്നര കോടി, നിവിന്‍ പോളിക്ക് ഒന്നേകാല്‍ കോടിയും

മോഹന്‍ലാലും മമ്മൂട്ടിക്കും ദിലീപിനും പിന്നില്‍ താരമൂല്യത്തിലും പ്രതിഫല കാര്യത്തിലും മുന്നില്‍ പൃഥ്വിരാജും നിവിന്‍ പോളിയുമാണ്. പൃഥ്വിക്ക് ഒന്നര കോടി ലഭിക്കുമ്പോള്‍ നിവിന്‍ പോളിക്ക് ഒന്നേ കാല്‍ കോടിയാണ് ലഭിക്കുന്നത്. പാവാട, ജെയിംസ് ആന്‍ഡ് ആലീസ്, ഡാര്‍വിന്റെ പരിണാമം, ഊഴം എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കഴിഞ്ഞ വര്‍ഷത്തെ റിലീസ്. പാവാട മികച്ച പ്രതികരണം നേടിയപ്പോള്‍ ജെയിംസ് ആന്‍ഡ് ആലീസ്, ഡാര്‍വിന്റെ പരിണാമവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ജീത്തു ജോസഫ് ചിത്രം ഊഴമാണ് പിന്നെ താരത്തിന് അല്പം ആശ്വാസം പകര്‍ന്നത്. 2015 വിജയം ആവര്‍ത്തിക്കുന്ന പ്രകടനമാണ് നിവിന്‍ പോളി കാഴ്ച വച്ചത്. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആനന്ദം(ഗസ്റ്റ്) എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസിലും തിയറ്ററുകളിലും ചലനം തീര്‍ത്തു.

ദുല്‍ഖറിനും കുഞ്ചാക്കോയ്ക്കും ജയസൂര്യക്കും 75 ലക്ഷം
ദുല്‍ഖറിനും ബിജു മേനോനും കുഞ്ചാക്കോ ബോബനുമാണ് തൊട്ടു പിന്നാലെ 75 ലക്ഷം രൂപ വരെയാണ് ഇവരുടെ പ്രതിഫലം. വേട്ട, വള്ളിയും തെറ്റി പുള്ളിയും തെറ്റി, സ്‌കൂള്‍ ബസ്, ഷാജഹാനും പരീകുട്ടിയും ,കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്നീ 5 ചിത്രങ്ങളാണ് തിയറ്ററില്‍ എത്തിയത്. എന്നാല്‍ അതില്‍ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ ആണ് ശ്രദ്ധനേടിയത്. പതിവു ശൈലിയിലാണ് 2016 ലും ബിജു മേനോന്‍ എത്തിയത്. 6 ചിത്രങ്ങള്‍, ഒന്നിന് ഒന്ന് മികച്ചു നിന്നു. ലീല നിരൂപ പ്രശംസ നേടിയപ്പോള്‍, അനുരാഗ കരിക്കിന്‍ വെള്ളവും മരുഭൂമിയിലെ ആനയും എല്ലാം തിയറ്ററില്‍ ആളെ കൂട്ടി. കലി, കമ്മട്ടി പാടം, ആന്മരിയ കലിപ്പിലാണ്(ഗസ്റ്റ്) എന്നീ ചിത്രങ്ങളിലൂടെ 2015 ലെ ഫോം ദുല്‍ഖര്‍ നിലനിര്‍ത്തി.
ജയസൂര്യയാണ് 75 ലക്ഷം പ്രതിഫലം വാങ്ങുന്ന താരം. സ്‌കൂള്‍ബസ്, പ്രേതം, ഷാജഹാനും പരീക്കുട്ടിയും, ഇടി തുടങ്ങിയ ചിത്രങ്ങളുമായാണ് പോയ വര്‍ഷം ജയസൂര്യ വെള്ളിത്തിരയില്‍ നിറഞ്ഞത്. ഇതില്‍ വിജയചി്ത്രമായി മാറിയത് പ്രേതം മാത്രമായിരുന്നു.

ഫഹദ് ഫാസിലിനും ജയറാമിനും 50 ലക്ഷം
ഫഹദ് ഫാസിലിന്റേതായി പോയ വര്‍ഷം ഒരു ചിത്രം മാത്രമാണ് പുറത്തിറങ്ങിയത്. മഹേഷിന്റെ പ്രതികാരം വലിയ തോതില്‍ ഹിറ്റായി മാറുകയും ചെയ്തു. 50 ലക്ഷമാണ് ഫഹദിന്റെ പ്രതിഫലം. ജയറാമിന്റേതായി ആടുപുലിയാട്ടമാണ് പോയ വര്‍ഷം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ജയറാം വാങ്ങിയതും 50 ലക്ഷമാണ്. ആറ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന അനൂപ് മേനോന് 30 ലക്ഷമാണ് പ്രതിഫലം. വിനീത് ശ്രീനിവാസന് 25 ലക്ഷവും അനിയന്‍ ധ്യാന്‍ ശ്രീനിവാസന് 10 ലക്ഷവുമാണ് പ്രതിഫലം. വിനയ് ഫോര്‍ട്ടിന് 15 ലക്ഷമാണ് പ്രതിഫലം. മൂന്ന് ചിത്രങ്ങളുടെ ഭാഗമായിരുന്നു വിനയ്. സണ്ണി വെയ്ന്റെ പ്രതിഫലം 25 ലക്ഷം രൂപയാണ്.
മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ലാത്ത വര്‍ഷമാണ് കടന്നു പോയത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ രജീഷ വിജയനും മഹേഷിന്റെ പ്രതികാരത്തിലൂടെ അപര്‍ണ ബാലമുരളിയും ശ്രദ്ധ നേടിയെങ്കിലും പ്രതിഫലത്തില്‍ 5 ലക്ഷത്തില്‍ താഴെയാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്നെയാണ് പ്രതിഫലത്തില്‍ ഒന്നാമത്. 50 ലക്ഷമാണ് താരത്തിന്റെ പ്രതിഫലം. നാല് ചിത്രങ്ങളുടെ ഭാഗമായ ആശാ ശരത്ത് 10 ലക്ഷം വീതമാണ് പ്രതിഫലം പറ്റുന്നത്.

ദിവസക്കൂലിക്കാരായി സുരാജ് വെഞ്ഞാറമ്മൂട് സുധീര്‍ കരമനയും അജു വര്‍ഗീസും
ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നവരെ പോലെ ദിവസക്കൂലിക്കാരും മലയാള സിനിമയില്‍ ഉണ്ട്. തിരക്കേറിയ സഹനടന്മാരാണ് ഇങ്ങനെ പ്രതിഫലം ഈടാക്കുന്നത്. 12 ചിത്രങ്ങളില്‍ പോയ വര്‍ഷം അഭിനയിച്ച അജു വര്‍ഗീസിന് ഒരു ദിവസത്തെ പ്രതിഫലം രണ്ട് ലക്ഷം രൂപയാണ്. എട്ട് ചിത്രങ്ങളില്‍ അഭിനയിച്ച സുധീര്‍ കരമന ഒരു ദിവസം ഈടാക്കുന്നതും രണ്ട് ലക്ഷം രൂപയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് അടുത്ത ദിവസക്കൂലിക്കാരന്‍. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് സുരാജ് വെഞ്ഞാറന്മൂട് ഈടാക്കുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്: വെള്ളിനക്ഷത്രം

Top