പത്താം ക്ലാസ് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കി; സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ക്കും ബാധകം

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. പത്താം ക്ലാസ് വരെ എല്ലാ തലത്തിലും മലയാളം പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ക്കും മലയാള ഭാഷ നിര്‍ബന്ധമാക്കല്‍ ബാധകമായിരിക്കും.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയം അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാകും. അടുത്ത അധ്യായ വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സ് ഒപ്പുവെക്കുന്നതിനായി ഗവര്‍ണര്‍ക്ക് കൈമാറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള ഭാഷക്ക് പ്രാധാന്യം നല്‍കുന്ന നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് കേരള സര്‍ക്കാറിെന്റ നടപടി.

Top