മലയാള സിനിമയിലെ യുവ നടിമാരില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അനശ്വര രാജന്‍. സൂപ്പര്‍ ശരണ്യക്കു ശേഷം മമിത, അര്‍ജുന്‍ അശോക്, അന്വശര എന്നിവര്‍ ഒരുമിക്കുന്ന സിനിമ പ്രണയ വിലാസം 24ന് തിയേറ്ററുകളിലെത്തുകയാണ്.
പ്രൊമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് മൂവരും നല്‍കിയ അഭിമുഖത്തില്‍ ഒരു ദിവസം ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനശ്വര.
ആര്‍ത്തവ സമയങ്ങളില്‍ ഞാൻ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. പീരിയഡ്‌സിന്റെ സമയത്ത് എനിക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാറില്ല.
സൂപ്പര്‍ ശരണ്യയുടെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിയിരുന്നത്. കാരണം എനിക്ക് തീരെ പറ്റുന്നുണ്ടായിരുന്നില്ല.
ഗേള്‍സ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. ടീച്ചര്‍മാര്‍ എന്നോട് ചോദിക്കുമായിരുന്നു എല്ലാവര്‍ക്കുമുണ്ടാകുന്ന വേദനയല്ലേയെന്ന്.
എല്ലാവര്‍ക്കും വരുന്ന വേദന വ്യത്യസ്ഥമാണ്. എന്റെ കൂട്ടുകാരിക്ക് പീരിയഡ്‌സ് ആകുന്നത് അറിയുക പോലുമില്ല. എന്നാല്‍, എനിക്ക് പീരിയഡ്‌സ് ആയാല്‍ നാട്ടുകാര്‍ മുഴുവനുമറിയുമെന്ന് അനശ്വര പറയുന്നു.