അമേരിക്കയില്‍ നൃത്തം അവതരിപ്പിക്കാന്‍ വ്യാജ വിസാ അപേക്ഷ: മലയാളി നടി അടക്കം രണ്ടു പേര്‍ പിടിയില്‍

neethu

ചെന്നൈ: യുഎസ് വീസയ്ക്കായി അമേരിയ്ക്കന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖ നല്‍കിയ കേസില്‍ മലയാളി നടി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. നടിയും പത്തനംതിട്ട സ്വദേശിനിയുമായ നീതു കൃഷ്ണ വാസു (27), എറണാകുലം സ്വദേശി ജസ്റ്റിന്‍ തോമസ് (35), ചെങ്ങന്നൂര്‍ സ്വദേശി സുഭാഷ് പത്മനാഭന്‍ എന്നിവരാണ് പിടിയിലായത്. 2014 ല്‍ പുറത്തിറങ്ങിയ ‘സെലിബ്രേഷന്‍സ്’ എന്ന ചിത്രത്തിലാണ് നീതു അഭിനയിച്ചത്. യുഎസില്‍ നടക്കുന്ന ഒരു വിവാഹ ചടങ്ങില്‍ നൃത്തം അവതരിപ്പിയ്ക്കാന്‍ പോകണമെന്ന് കാണിച്ചാണ് വീസയ്ക്ക് അപേക്ഷ നല്‍കിയത്. വിവാഹ ക്ഷണകത്തും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ യുഎസ് കോണ്‍സുലേറ്റ് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലല്‍ വിവാഹ ക്ഷണക്കത്തും സ്‌പോണ്‍സര്‍ഷിപ്പും വ്യാജമാണെന്ന് കണ്ടെത്തി. ആന്ധ്രയില്‍ നിന്നുള്ള സിനിമ പ്രൊഡ്യൂസര്‍ രാജു കേരളത്തില്‍ നിന്നുള്ള സിനിമ പ്രൊഡ്യൂസര്‍ കുഞ്ഞുമോന്‍ എന്നിവരാണ് തങ്ങളെ യുഎസിലേയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി മൂന്ന് പേരും സമ്മതിച്ചു. വിവാഹ പാര്‍ട്ടികളില്‍ പരിപാടി അവതരിപ്പിച്ച് പണം സമ്പാദിയ്ക്കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതായും വീസയ്ക്കായി താന്‍ രണ്ട് ലക്ഷം രൂപ നല്‍കിയതായും നീതു പറയുന്നു. മൂന്ന് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രാജുവിനും കുഞ്ഞുമോനും വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.

Top