കാമുകനെ തേടി ചൈന്നെയിലെത്തിയ കോഴിക്കോട് സ്വദേശിനിയെ കാണാതായി; ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പിന്നാലെ വിദ്യാര്‍ത്ഥിനിയെകുറിച്ച് വിവരമില്ല

ചെന്നൈ: കാമുകനെ കാണാന്‍ ചെന്നൈയിലെത്തിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. കോഴിക്കോട് സ്വദേശിയനിയും സ്വകാര്യ ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരിക്കുന്നത്.

ഉറക്ക ഗുൡകകള്‍ കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയതിന് പിന്നാലെയാണ് കാണാതായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച്ച രാത്രി ചെന്നൈയിലെത്തിയ കോഴിക്കോട് സ്വ ദേശിയായ പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ ഏറെ നേരം ചുറ്റിത്തിരിയുന്നത് കണ്ടാണ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് കാര്യം അന്വേഷിച്ചത്. മറുപടി പറയാന്‍ ആദ്യ പെണ്‍കുട്ടി വിസമ്മതിച്ചെങ്കിലും പൊലീസ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കാമുകനെ കാണാനാണ് വന്നതെന്നും ചിദംബരത്തെ സ്വകാര്യ ഡന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയുമാണെന്ന് അറിയിച്ചു.

രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോകാന്‍ വരാമെന്നും അതു വരെ പെണ്‍കുട്ടിയെ സംരക്ഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയുടെ ഹോസ്റ്റലിലേക്ക് പെണ്‍കുട്ടിയെ മാറ്റി. മണിക്കൂറുകള്‍ക്കു ശേഷം അമിതമായി ഉറക്കു ഗുളിക കഴിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. കാമുകനൊപ്പം പോയതാകാമെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയട്ടുണ്ട്.

Top