ബ്രിട്ടിഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബ്രിട്ടനില്‍ മലയാളി അറസ്റ്റില്‍; പ്രതിയെ പിടികൂടിയത് സിസി ടിവി ദശ്യങ്ങള്‍ പരിശോധിച്ച്

ലണ്ടന്‍: ബ്രിട്ടനില്‍ 21 കാരിയായ ബിട്ടിഷ് യുവതെ ബലാത്സംഗം ചെയ്ത് കേസില്‍ മലയാളി അറസ്റ്റില്‍. ബ്രിട്ടീഷ് നഗരമായ ബ്രൈറ്റനിലാണ് സംഭവം. അര്‍ദ്ധരാത്രിയില്‍ വഴിയില്‍ നടന്നുപോയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് മധ്യവയസ്‌കനായ മലയാളി അറസ്റ്റിലായത്. ബ്രൈറ്റന്‍ നഗരത്തിനടുത്ത ഈസ്റ്റ് ബോണില്‍ കടല്‍ തീരത്തുള്ള നടപ്പാതയിലൂടെ രാത്രി നടന്നു പോയ 21 കാരിയെ ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തി മാനഭംഗപ്പെടുത്തിയതിന് മലയാളിയായ മാണി കുര്യന്‍ ആണ് അറസ്റ്റിലായത്.

സിസി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏറെ വൈകിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ തെളിവുകള്‍ ശേഖരിച്ചു അറസ്റ്റ് രേഖപ്പെടുത്തിയ ഈസ്റ്റ് സസക്‌സ് പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റിമാന്‍ഡ് കാലാവധി കഴിയുന്ന സമയമായ ഈ മാസം 20 നു വീണ്ടും കോടതിയില്‍ ഹാജരാക്കും. താന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഏഷ്യന്‍ വംശജനായ പുരുഷനാണ് മാനഭംഗം ചെയ്തതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സി സി ടി വി ദൃശ്യാ സഹായത്തോടെ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്. ബ്രൈറ്റണില്‍ നടന്ന സംഭവം പുറത്തുവന്നതോടെ പ്രദേശത്തെ മലയാളി സമൂഹമാകെ നാണക്കേടിലാണ്. ബ്രൈറ്റന്‍ സംഭവം നടന്നതിനെ പറ്റി പ്രദേശ വാസികളായ മലയാളികളില്‍ ചിലര്‍ അറിഞ്ഞിരുന്നെങ്കിലും മലയാളിയാണ് പ്രതിയെന്ന് അറിയുന്നത് അറസ്റ്റു നടന്നതോടെയാണ്. കേസ് പൊലീസ് ഏറ്റെടുത്ത സമയത്ത് ഇവിടുത്തെ പ്രാദേശിക മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവ സമയം യുവതി മദ്യലഹരിയില്‍ ആണെന്നും കരുതുന്നു. നടപ്പാതയുടെ അടിയിലേക്ക് യുവതിയെ വലിച്ചുകൊണ്ട് പോയി ബാലാല്‍ക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. ഈ കേസില്‍ പലവട്ടം ദൃക്‌സാക്ഷികളെ തേടി പൊലീസ് അപ്പീല്‍ നടത്തിയിരുന്നു.

മാണി കുര്യന്റെ രൂപസാദൃശ്യം വക്തമായി മനസ്സിലാകുന്ന തരത്തിലാണ് പൊലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 31 നു ആണ് മാണി കുര്യനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബ്രൈറ്റന്‍ ല്യുവിസ് ക്രൌണ്‍ കോടതിയാണ് മാണി കുര്യനെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പീഡനകേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ മലയാളിയാണ് മാണി കുര്യന്‍. രണ്ടു വര്‍ഷം മുന്‍പ് പ്രമുഖ ചാനല്‍ സംഗീത പരിപാടിയിലെ ഗായികയെ ഹോട്ടല്‍ മുറിയില്‍ വച്ച് മാനഭാഗപ്പെടുത്തിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ഈ കേസിലെ പ്രതി സോബി ജോണിനെ 10 വര്‍്ഷത്തെ ശിക്ഷ വിധിച്ചിരിക്കുകയാണ്. ശിക്ഷാ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്നും വിധിയിലുണ്ട്.

സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവാവ് അര്‍ദ്ധരാത്രി കാമുകന് ഒപ്പം മദ്യപിച്ചു എത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറി മാനഭംഗപ്പെടുത്തി എന്നായിരുന്നു കേസ്.

Top