പെണ്‍മക്കളെ പ്രവസിച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ യുവതിയേയും മകളേയും ദുബായില്‍ ഉപേക്ഷിച്ച് പാലക്കാട്ടുകാരന്‍ മുങ്ങി

സനേഹിച്ച് വിവാഹം കഴിച്ചെങ്കിലും മക്കള്‍ നാലുപേരും പെണ്‍കുട്ടികളായതോടെ അവരെ ദുബായില്‍ ഉപേക്ഷിച്ച് മലയാളി നാട്ടിലേയ്ക്ക് മുങ്ങി. 1991 ല്‍ ജോലി തേടി ദുബായില്‍ എത്തിയതാണ് ശ്രീലങ്കക്കാരി ഫാത്തിമ. 94 ലാണ് പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുല്‍ സമദുമായി പ്രണയമായത്. ഇതിനിടെ മലയാളം പഠിച്ചു. പിന്നെ വിവാഹം. മക്കളുടെ ജനനം തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ആദ്യ മകളുടെ പ്രസവ സമയത്ത് സമദിന് പിണക്കം ഇല്ലായിരുന്നു. എന്നാല്‍ വീണ്ടും വീണ്ടും പെണ്‍മക്കള്‍ ജനിച്ചതോടെ സമദിന്റെ പിണക്കം കൂടി. നാലാമത്തതും പെണ്‍കുട്ടിയാതോടെ ഫാത്തിമ ദുബായില്‍ ഒറ്റയ്ക്കായി

നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണ്‍കുട്ടിയായിരിക്കും എന്ന സമദിന്റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചും ദ്രോഹിച്ചു. ഒടുവില്‍ പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞ് സമദ് നാട്ടിലേക്ക് മടങ്ങി. നാലാമത്തെ മകളെ പ്രസവിച്ച് രണ്ടാഴ്ച തികയും മുമ്പായിരുന്നു ഭര്‍ത്താവിന്റെ നാടു വിടല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടില്‍ എത്തിയ ശേഷം ഒരുതവണ സമദ് വിളിച്ച് തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി ദുബായിലേക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു. 14 മുതല്‍ 20 വയസ്സു വരെയുള്ള കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോലും പോയിട്ടില്ല. പാസ് പോര്‍ട്ടും എടുത്തിട്ടില്ല. ഒറ്റമുറി ഫ്‌ളാറ്റില്‍ ഇവര്‍ ജിവിതം തള്ളി നീക്കുകയാണ്. മൂത്ത മകള്‍ക്ക് ഇപ്പോള്‍ ഇരുപത് വയസ്സായി. ഇരുപത് വര്‍ഷത്തോളമായി പാസ്‌പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ കഴിയുന്ന അഞ്ചംഗ കുടംബം നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.

അറബി വീടുകളില്‍ ഫാത്തിമ ജോലി എടുക്കുന്നുണ്ട്. ഇതാണ് നിത്യവൃത്തിക്കുള്ള ഏക മാര്‍ഗം. തങ്ങളെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ തിരിച്ചു കിട്ടണമെന്ന് ഇവര്‍ക്ക് ആഗ്രഹമില്ല. ശ്രീലങ്കയില്‍ തിരിച്ചു പോകണമെന്ന് മാത്രം. ഫാത്തിമയെ പോലെ മക്കളും സംസാരിക്കുന്നത് അച്ഛന്റെ ഭാഷ തന്നെയാണ്. നല്ല മലയാളത്തില്‍ സഹായത്തിനായി കേഴുകയാണ് ഫാത്തിമയും മക്കളും.

Top