ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സ് ചികിത്സക്കിടെ മരിച്ചു. ഈസ്റ്റ്ബോണില്‍ താമസിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശിനിയായ കെയറര്‍ ജോസി ആന്റണി (30 )യെയാണ് മരണത്തിനു കീഴടങ്ങിയത്. ബെക്സില്‍ ഓണ്‍ സീയിലെ സീനിയര്‍ കെയററായ ജോസി നാലു ദിവസം മുമ്പാണ് മോണവേദനയെ തുടര്‍ന്ന് ഈസ്റ്റ്ബോണിലെ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്.
പരിശോധനയില്‍ ബ്ലഡ്കാന്‍സറാണെന്ന് സ്ഥിരീകരിച്ചെങ്കിലും വിദഗ്ധ ചികിത്സ ആരംഭിക്കുന്നതു മുമ്പേ മരണത്തിനു കീഴടങ്ങുകയായിരുന്നു. കട്ടപ്പന പാറത്തോട് പാപ്പച്ചന്റെ മകളാണ് ജോസി
ഏഴു വര്‍ഷം മുമ്പാണ് ജോസി യുകെയില്‍ എത്തിയത്. ബക്സിലെ ഒരു കെയര്‍ഹോമില്‍ സീനിയര്‍ കെററായി ജോലി ചെയ്യുന്ന ജോസിക്ക് ഇതുവരെ പെര്‍മനന്റ് റസിഡന്‍സി ലഭിച്ചിട്ടില്ല. ഇതുമൂലം ഭര്‍ത്താവം ഏക മകനും നാട്ടിലാണ്. വിസ പുതുക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഹോം ഓഫീസ് തിരസ്‌കരിച്ചതിനാല്‍ പാസ്പോര്‍ട്ട് ഇപ്പോള്‍ ഹോം ഓഫീസിലാണ്.
പോസ്റ്റുമോര്‍ട്ടം അടക്കമുള്ള മറ്റു നടപടികളെക്കുറിച്ച് തീരുമാനമായതിനുശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുള്‍പ്പെടെ കാര്യത്തില്‍ തീരുമാനമാകൂ. സഹായ ഹസ്തവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അവര്‍ ജോസിയുടെ നാട്ടിലെ ബന്ധുക്കളുമായി സംസാരിച്ചു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചിട്ടുണ്ട്.