ദുബായ് ലോട്ടറി അനന്തപുരിക്കാരന്; അടിച്ചത് 12.40 കോടി; അനവധി സമ്മാനങ്ങള്‍ നേടി ഇന്ത്യാക്കാര്‍

അബുദാബി: ദുബായ് ഭാഗ്യക്കുറി ഇത്തവണ മലയാളിക്ക് ലഭിച്ചു. ജീവിതം ഒറ്റ ദിവസം കൊണ്ട് കീഴ്‌മേല്‍ മറിക്കുന്ന ഭാഗ്യസമ്മാനം ഇക്കുറി ലഭിച്ചത് തിരുവനന്തപുരം സ്വദേശിക്കാണ്.

തിരുവനന്തപുരം വെട്ടുകാട് തന്‍സിലാസ് ബിബിയന്‍ ബാബുവിനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.40 കോടി) ലഭിച്ചത്. 030202 എന്ന നമ്പറുള്ള ടിക്കറ്റിലാണ് ബാബുവിനെത്തേടി ഭാഗ്യമെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും തുകയുടെ ഭാഗ്യം കൈവന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് തന്‍സിലാസ് ബാബു പറയുന്നു. ആരെങ്കിലും വിളിച്ച് പറ്റിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

57 കാരനായ തന്‍സിലാസ് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 26 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയാണ്.ഇതിന് മുന്‍പ് ഒട്ടേറെ തവണ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.പത്താം ശ്രമത്തിലാണ് തന്‍സിലാസിനെ തേടി ഭാഗ്യമെത്തിയത്.

ദുബായ് ഖിസൈസിലാണ് തന്‍സിലാസ് കുടുംബമൊത്തുള്ള താമസം. മേരി ഇമല്‍ഡയാണ് ഭാര്യ, ബെറ്റ്‌സി, ബെറ്റ്‌സണ്‍, ബ്രയന്‍ എന്നിവരാണ് മക്കള്‍.

എത്തവണത്തേയും പോലെ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരുടെ കൂടെയായിരുന്നു, ജോര്‍ജ് രസ്മിന്‍, രവി ചൗഹാന്‍, ജിജു ജയപ്രകാശ്, പള്ളിക്കര വസുരജന്‍, പാട്രിക്ക് മൈക്കല്‍ തുടങ്ങിയവര്‍ ഈ ഭാഗ്യശാലികളില്‍ ഉള്‍പ്പെടും. ഒരു നറുക്ക് ബഹ്‌റൈന്‍ സ്വദേശിക്കാണ്.

Top