മലേഗാവ് സ്‌ഫോടനം: കുറ്റക്കാരല്ലെന്ന് കണ്ടെത്തി എട്ട് പേരെ വെറുതെ വിട്ടു

മുംബൈ: 2006 ലെ മലേഗാവ് സ്‌ഫോടനകേസിലെ എട്ട് പ്രതികളെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ മുംബൈയിലെ പ്രത്യേക കോടതി വെറുതെ വിടുകയായിരുന്നു.

അഞ്ച് വര്‍ഷം വിചാരണ തടവുകാരായി കഴിഞ്ഞ പ്രതികള്‍ക്കെതിരെ തെളിവൊന്നുമില്ലെന്ന് എന്‍ഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിവി പാട്ടീല്‍ അധ്യക്ഷനായ ബെഞ്ചാണ് യുവാക്കളെ വെറുതെവിട്ടത്. കേസില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ മാസം ജാമ്യം ലഭിച്ചിരുന്നു. ഒരാള്‍ മരണപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സല്‍മാന്‍ ഫര്‍സി, ഷബീര്‍ അഹമ്മദ്, നൂറുല്‍ഹുദാ ദോഹ, റയീസ് അഹമ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ഷെയ്ഖ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹമ്മദ് എന്നിവരെയാണ് വെറുതെവിട്ടത്. ഇതില്‍ ഷബീര്‍ അഹമ്മദ് 2015 ല്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു.

37 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മാലേഗാവ് സ്‌ഫോടനത്തില്‍ പിന്നില്‍ ഈ യുവാക്കളാണെന്നായിരുന്നു ആരോപണം.

കേസ് ആദ്യം അന്വേഷിച്ചത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു(എടിഎസ്). ലഷ്‌കറെ തോയിബയുമായി ചേര്‍ന്ന് സിമി പ്രവര്‍ത്തകര്‍ സ്ഫോടനം നടത്തിയെന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍.

പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സിബിഐയും എടിഎസിന്റെ കണ്ടെത്തലുകള്‍ ശരിവെച്ചു. 2011 ല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഹിന്ദുത്വ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.

Top