റഷ്യന്‍ പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ മയങ്ങി മലേഷ്യന്‍ രാജാവിന്റെ     വിവാഹം; കിരീടം തെറിച്ചു; വിനയായത് ടിവിഷോയ്ക്കിടെ രാജ്ഞിയും സഹമത്സരാര്‍ഥിയുമായി സ്വിമ്മിംഗ്പൂളില്‍ നടന്ന ശാരീരികബന്ധത്തിന്റെ വീഡിയോ

മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍(49) സിംഹാസനമേറി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പദവി ഉപേക്ഷിക്കേണ്ട ദുര്‍ഗതിയാണ്. മിസ് മോസ്‌കോ ആയ 25 കാരി ഓക്‌സാന വോയ് വോഡിനയെയെ വിവാഹം ചെയ്തതാണ് രാജാവിന്റെ ജീവിതം നരകതുല്യമാക്കിത്തീര്‍ത്തിരിക്കുന്നത്. അതിസുന്ദരിയായ  റഷ്യന്‍ പെണ്‍കുട്ടിയെ കണ്ട് മനസ്സിളകിയാണ് ഇദ്ദേഹം വിവാഹം നടത്തിയത്. പുതിയ രാജ്ഞി റിയാലിറ്റി ഷോയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തായതാണ് രാജാവിന് പാരയായിത്തീര്‍ന്നിരിക്കുന്നത്.

അഞ്ച് വര്‍ഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പൊടുന്നനെ സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മലേഷ്യന്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോര്‍ത്ത് ഈസ്റ്റ് കെലന്‍ടാന്‍ സ്റ്റേറ്റിലെ ഭരണാധികാരിയായി സുല്‍ത്താന്‍ അധികാരമേറ്റിരുന്നത് 2016 ഡിസംബറിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലേഷ്യയില്‍ ചെറുപ്പത്തില്‍ രാജാവാകുന്നവരില്‍ ഒരാളെന്ന ബഹുമതിയും ഇതിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുല്‍ത്താന്‍ മുഹമ്മദ് റഷ്യന്‍ സുന്ദരി ഓക്‌സാനയെ ആഡംബരപൂര്‍ണമായ ചടങ്ങില്‍ വച്ച് വിവാഹം ചെയ്തിരുന്നത്. അതിന് മുമ്പ് ഓക്‌സാന ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്‌സാന തന്റെ മോഡലിംഗ് കരിയര്‍ പോലും ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ വീഡിയോ പുറത്തു വന്നതോടെ പണി ആകെ പാളി. 15ാമത്തെ രാജാവിന്റെ സ്ഥാനത്ത് നിന്നും സുല്‍ത്താന്‍ മുഹമ്മദ് ജനുവരി ആറിന് രാജി വച്ചിരിക്കുന്നുവെന്നാണ് മലേഷ്യന്‍ കൊട്ടാരത്തില്‍ നിന്നും ഇന്നലെ പുറത്ത് വന്ന പ്രസ്താവന സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ മകളായ ഓക്‌സാന 2015ലായിരുന്നു മിസ് മോസ്‌കോ കിരീടം ചൂടിയത്. അതിന് മുമ്പ് ചൈന, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇവര്‍ മോഡലായി പ്രവര്‍ത്തിച്ചിരുന്നു. നവംബര്‍ 22ന് മോസ്‌കോ സബര്‍ബായ ബാര്‍വിഖയില്‍ വച്ചായിരുന്നു രാജാവിന്റെയും ഓക്‌സാനയുടെയും ആഡംബര വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് മതംമാറിയ ഓക്‌സാന മുസ്ലിം പേരായ റിഹാന സ്വീകരിക്കുകയും ചെയ്തിരുന്നു.

Top