മാലിയില്‍ ഭീകരാക്രമണം; 138 പേരെ ബന്ദികളാക്കി,3 ഭീകരരെ വകവരുത്തി, 20 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ബമാക്കോ: മാലിയില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ ബന്ദികളാക്കിയ 12പേരെ സൈന്യം മോചിപ്പിച്ചു. 20 ഇന്ത്യക്കാരടകം നിരവധിപ്പേര്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണ്‌. 170പേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ട്‌.ഇന്ത്യക്കാരും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ വക്‌താവ്‌ വികാസ്‌ സ്വരൂപാണ്‌ വ്യക്‌തമാക്കിയത്‌.മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി മാലി ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ മാലിക്കാരും ഒരാള്‍ ഫ്രഞ്ചുകാരനുമാണ്. 9 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇന്ത്യയില്‍നിന്നുള്ള 20 പേരടങ്ങുന്ന സംഘം ഹോട്ടലില്‍ കുടുങ്ങിയിരുന്നെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ്.

ബമാകോയിലെ തിരക്കു പിടിച്ച മേഖലയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഭീകരരുടെ ആക്രമണം. ബന്ദികളാക്കപ്പെട്ടവരില്‍ 140 പേര്‍ ഹോട്ടലിലെ അതിഥികളും 30 പേര്‍ സ്റ്റാഫ് അംഗങ്ങളുമാണ്. മൂന്ന് യു.എന്‍. ഉദ്യോഗസ്ഥരടക്കം 80 പേരെ രക്ഷപ്പെടുത്തിയതായി മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, 125 താമസക്കാരും 13 ഹോട്ടല്‍ തൊഴിലാളികളും ഇപ്പോഴും ബന്ദികളാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ബന്ദികളെ രക്ഷിക്കാനായി മാലി -ഫ്രഞ്ച് സൈനികര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്. പ്രമുഖ ഗ്വിനിയന്‍ ഗായകന്‍ സെക്കൂബ ബാംബിനോയും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അക്രമികള്‍ സംസാരിച്ചിരുന്നത് ഇംഗ്ലീഷിലായിരുന്നുവെന്ന് ബാംബിനോ മാധ്യമങ്ങളോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mali

പുലര്‍ച്ചെ ഏഴു മണിയോടെ നയതന്ത്ര പ്രതിനിധികളുടെ വാഹനമെന്ന വ്യാജേന ഹോട്ടലിലേക്കു കടക്കുകയായിരുന്നു അക്രമികള്‍. ഹോട്ടലില്‍ പ്രവേശിച്ചയുടന്‍ ഇവര്‍ വെടിവെപ്പു തുടങ്ങി. 190 മുറികളുള്ള ഹോട്ടലിലെ ഏഴാം നിലയില്‍നിന്നു വെടിയൊച്ചകള്‍ കേട്ടതായി സമീപവാസികള്‍ പറയുന്നു. ഇന്ത്യ, ഫ്രാന്‍സ്, ചൈന, തുര്‍ക്കി, ബെല്‍ജിയം, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഹോട്ടലിലുള്ളത്. അക്രമിസംഘത്തില്‍ രണ്ടു മുതല്‍ 13 പേര്‍ വരെ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇവര്‍ അല്ലാഹു അക്ബര്‍ എന്നു തക്ബീര്‍ വിളിച്ച ശേഷം വെടിവെക്കുകയായിരുന്നു. മാലിയില്‍ ഇസ്ലാമികനിയമം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ അല്‍ ദീന്‍ ആണ് ആക്രമത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

mali

കഴിഞ്ഞ ഓഗസ്റ്റില്‍ യു.എന്‍. ഓഫിസര്‍മാരടക്കം 13 പേരെ ബമാകോയില്‍ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. അന്നും ഹോട്ടലിലേക്ക് ഇരച്ചു കയറിയ ശേഷം ബന്ദികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ആഭ്യന്തര കലഹം നടക്കുന്ന വടക്കന്‍ മാലിയില്‍ ശക്തമായ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. തലസ്ഥാന നഗരിയുടെ നിയന്ത്രണം ഭീകരര്‍ കയ്യിലാക്കുന്നത് ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സുരക്ഷാസേന ജാഗ്രത പാലിക്കുന്നതിനിടയിലാണ് ആക്രമണം.

 

മാലിയില്‍ ഇസ്ലാമിക ഭീകരരെ തുരത്തുന്നതില്‍ ഫ്രാന്‍സ് വിജയിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്നലെ പ്രസ്താവിച്ചതിനു പിന്നാലെയാണ് ഹോട്ടല്‍ ആക്രമണമെന്നതു ശ്രദ്ധേയമാണ്. മുന്‍ ഫ്രഞ്ച് കോളനിയാണ് മാലി. അമേരിക്കന്‍ ഹോട്ടല്‍ ശംഖലയായ റെസിഡോര്‍ ഗ്രൂപ്പിന്റെതാണ് ഈ ആഡംബര ഹോട്ടല്‍.

Top