ഒന്നിനു പകരം 120 പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത് മലയാളികള്‍..ഹാക്ക് ചെയ്തതില്‍ പാക് സര്‍ക്കാറിന്റെയും പ്രസിഡന്റിന്റെയും സൈറ്റുകള്‍

തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പകരം വീട്ടി. പാകിസ്ഥാന്‍ സര്‍ക്കാര്‍,​ പ്രസിഡന്റ്,​ മന്ത്രിസഭ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളുള്‍പ്പെടെ 120 പാകിസ്ഥാന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്,​ ഹെല്‍ ഷീല്‍ഡ് ഹാക്കേഴ്സ് എന്നീ പേരുകളിലെ അജ്ഞാത ഗ്രൂപ്പുകളാണ് ഹാക്കിംഗിന് പിന്നില്‍.Pak hack ഓപ്പറേഷന്‍ പാക് സൈബര്‍ സ്പേസ് എന്നാണ് ഓപ്പറേഷന് കൊടുത്ത പേരെന്ന് മല്ലു സൈബര്‍ സോള്‍ജ്യേഴ്സിന്റെ പേരിലെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. പാകിസ്ഥാന്‍ പതാക കത്തിക്കുന്നതിന്റെ ചിത്രവും ഇന്ത്യന്‍ സൈബര്‍ സ്പേസില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പുമാണ് ഹാക്ക് ചെയ്ത സൈറ്റുകളില്‍ കാണുന്നത്. നാലു ഔദ്യോഗിക സൈറ്റുകള്‍ കൂടി ഹാക്ക് ചെയ്തതായും ഇവര്‍ അവകാശപ്പെടുന്നു.mallu cyber
ഞായറാഴ്ച രാവിലെയോടെയാണ് സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന ഞെട്ടിക്കുന്ന വിവരവുമായി കേരളം ഉണർന്നത്. www.kerala.gov.in എന്ന സൈറ്റാണ് പാകിസ്ഥാൻ ഹാക്കർമാർ കൈയേറിയത്. ഇന്ത്യൻ പതാക കത്തിക്കുന്നതിന്റെ ചിത്രവും പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യവും ഒപ്പമുണ്ടായിരുന്നു. ടീം പാക് സൈബർ അറ്റാക്കർ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. സുരക്ഷ ഒരു മിഥ്യയാണെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനാണ് ഇരുട്ടി വെളുക്കും മുമ്പ് കനത്ത മറുപടി കിട്ടിയിരിക്കുന്നത്. എന്തായാലും ഇരുകൂട്ടർക്കും സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ പിടിപ്പതു പണി ബാക്കിയുണ്ട്.

Top