സിങ്കം 3 ലൈവായി കാണിച്ച് പണികൊടുത്ത ഫേസ്ബുക്ക് പേജ് മല്ലു ഹാക്കര്‍മാര്‍ പൂട്ടിക്കട്ടി; തമിഴ് റോക്കേഴ്സിന്റെ പേജ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തു

കൊച്ചി: സൂര്യയുടെ സിങ്കം സീരീസിലെ പുതിയ ചിത്രമായ സിങ്കം3 ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തിയ തമിഴ് റോക്കേഴ്‌സിനെ മലയാളി ഹാക്കര്‍മാര്‍ പൂട്ടിക്കെട്ടി. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന ഹാക്കര്‍ ഗ്രൂപ്പാണ് പേജ് പൂട്ടിച്ചത്. തമിഴ് റോക്കേഴ്സിന്റെ ഫേസ്ബുക്ക് പേജും വെബ്സൈറ്റുകളില്‍ ഒന്നും മല്ലു ഹാക്കര്‍മാര്‍ പൂട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിങ്കം 3 നിര്‍മാതാവിന്റെ അഭ്യര്‍ത്ഥനയെ മറികടന്നും പരസ്യമായി വെല്ലുവിളിച്ച് ലൈവ് സ്ട്രീമിംഗ് നടത്തി വ്യാജ പേജില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പേജ് ഹാക്ക് ചെയ്തത്.

തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റോക്കേഴ്സിനു പണികൊടുത്ത വിവരം മല്ലു സൈബര്‍ സോള്‍ജിയേഴ്സ് വെളിപ്പെടുത്തിയത്. ഞങ്ങള്‍ നിങ്ങള്‍ക്ക് പിന്നാലെയുണ്ട്. കരുതിയിരുന്നോളൂ എന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുമ്പും തമിഴ് റോക്കേഴ്സിന്റെ പേജുകളും സൈറ്റുകളും പൂട്ടിച്ചിട്ടുണ്ടെങ്കിലും പുതിയ സൈറ്റ് വഴി അവര്‍ സജീവമാകാറുണ്ട്. ഇത്തവണയും പുതിയ പേജിന്റെ ലിങ്ക് ആരോ മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്റെ കമന്റ് ബോക്സില്‍ ഇട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം തമിഴ് റോക്കേഴ്സ് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. ലൈവ് സ്ട്രീമിംഗ് നടത്തുമെന്നു നിര്‍മാതാവിനു മുന്നറിയിപ്പ് കൊടുത്ത ശേഷമായിരുന്നു സ്ട്രീമിംഗ്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നവര്‍ ആറുമാസത്തിനകം ജയിലിലാകുമെന്നു നിര്‍മാതാവ് മറുപടി കൊടുത്തിരുന്നു. റിലീസിന്റെ രണ്ടാം ദിവസം രാവിലെ വീണ്ടും തമിഴ് റോക്കേഴ്സ് വീണ്ടും നിര്‍മാതാവിനെ വിളിച്ച് ഭീഷണി ആവര്‍ത്തിച്ചു. ലൈവ് സ്ട്രീമിംഗിനു പിന്നാലെ എസ് ത്രീ ടീമിന് ഗുഡ്നൈറ്റ് ആശംസിച്ചും, ഞങ്ങള്‍ ഉറങ്ങട്ടെ നിങ്ങളുടെ ഉറക്കം ഏതായാലും പോയല്ലോ എന്ന് പരിഹസിച്ചും കഴിഞ്ഞ ദിവസം തമിഴ് റോക്കേഴ്സ് ട്വീറ്റ് ചെയ്തിരുന്നു.

പുതുചിത്രങ്ങളുടെ വ്യാജപകര്‍പ്പുകള്‍ സിനിമ റിലീസായി ആദ്യദിവസങ്ങളില്‍ തന്നെ അപ്ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്സ് സിനിമാ മേഖലയ്ക്കാകെ ഭീഷണിയാണ്. രണ്ട് വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും നിര്‍മ്മാതാവ് രാജ പറഞ്ഞിരുന്നു. ചിത്രം തീയേറ്ററുകളില്‍ത്തന്നെ കാണണമെന്ന് സൂര്യയും ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു.

Top