ഇന്ത്യയെ പറ്റിച്ച കോടികള്‍ കള്ളപ്പണമായി വിജയ് മല്ല്യ വിദേശത്തേക്ക് കടത്തി; പനാമ രേഖകളില്‍ കിങ് ഫിഷര്‍ ഉടമയും

ഇന്ത്യയെ പറ്റിച്ച കോടികള്‍ കള്ളപ്പണമായി വിജയ് മല്ല്യ വിദേശത്തേക്ക് കടത്തി;
പനാമ രേഖകളില്‍ കിങ് ഫിഷര്‍ ഉടമയും
ബംഗളൂരു: ഒമ്പതിനായിരം കോടിയിലധികം രൂപ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് മുങ്ങിയ കിങ് ഫിഷര്‍ ഉടമ വിജയ് മല്ല്യയ്ക്കും കള്ളപ്പണ നിക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായ രേഖകളിലാണ് വിജയ് മല്ല്യയും ഉള്ളത്.

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റഡ് ജേണലിസ്റ്റ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നുള്ള രേഖകള്‍ പ്രകാരം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപ് സ്ഥാപനമായ വെഞ്ച്വര്‍ ന്യൂ ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ മല്യയ്ക്ക് പ്രത്യക്ഷ നിക്ഷേപം ഉള്ളതായാണ് വ്യക്തമാകുന്നത്. 2006 ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെഞ്ച്വര്‍ ന്യൂ ഹോള്‍ഡിംഗ്‌സില്‍ മല്യക്ക് നേരിട്ട് തന്നെ ബന്ധമുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടിരുന്നത് ബംഗളൂരുവിലെ 3 വിത്തല്‍ മല്യ റോഡില്‍ നിന്നായിരുന്നു. വിജയ് മല്യയുടെ ബംഗളൂരുവിലെ താമസസ്ഥലത്തെ വിലാസമാണിത്.

മല്യക്ക് പോര്‍ട്ടിക്കുലസ് ട്രസ്റ്റ് നെറ്റ് എന്ന സ്ഥാപനത്തിലും നേരിട്ട് ബന്ധമുണ്ട്. വിദേശത്ത് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് ഇതെന്നാണ് ഐസിഐജെ പറയുന്നത്. ദക്ഷിണ പസിഫിക്കിലെ ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെട്ട കുക്ക് ദ്വീപിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. പോര്‍ട്ടിക്കുലസ് ആണ് മല്യയുടെ ഐഡന്റിറ്റി പുറത്താകാതെ സംരക്ഷിച്ചിരുന്നതും.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയോട് ഈമാസം 21ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സെപ്തംബറിനകം 4,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മല്യയയുടെ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇന്നലെ തള്ളിയിരുന്നു. എത്രയും വേഗം നാട്ടില്‍ തിരിച്ചെത്താനാണ് മല്യയ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Top