കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന സൗരവ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പകരക്കാരനായിട്ടാണ് പ്രസിഡന്റ് സ്‌ഥാനത്തെത്തിയിരിക്കുന്നത്. ഡാല്‍മിയയുടെ മകന്‍ അഭിഷേക് ഡാല്‍മിയയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
പ്രസിഡന്റായി ഗാംഗുലിയെ തെരഞ്ഞെടുത്ത വിവരം മമത ബാനര്‍ജിയാണ് മാധ്യമങ്ങളെ അറിയിച്ചത്. അഭിഷേക് ഡാല്‍മിയ ഒപ്പമുള്ളത് സന്തോഷകരമായ കാര്യമാണെന്ന് ഗാംഗുലി പറഞ്ഞു.ഗാംഗുലിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. അഭിഷേകും ഗാംഗുലിക്കൊപ്പമുണ്ടായിരുന്നു. ഡാല്‍മിയയുടെ പകരക്കാരനായി ഗാംഗുലി പ്രസിഡന്റ് സ്‌ഥാനത്തേക്ക് എത്തണമെന്ന് നിര്‍ദേശം മമത മുന്നോട്ട് വച്ചിരുന്നു. തിങ്കളാഴ്‌ച ഡാല്‍മിയയുടെ സംസ്‌കാര ചടങ്ങിനിടെ ഇക്കാര്യം ഗാംഗുലിയോട് മമത സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.