കോടതിയിലെത്തിയ മംഗളം ജീവനക്കാരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു; അജിത് കുമാറും ജയചന്ദ്രനെയും പോലീസ് രക്ഷിച്ചു

തിരുവനന്തപുരം: ഹണിട്രാപ് കേസില്‍ കുടുങ്ങിയ മംഗളം ലേഖകര്‍ക്ക് ജയിലിനു പിന്നാലെ കോടതിയിലും മര്‍ദ്ദനം. ഇന്ന് രാവിലെ കോടതിയിലെത്തിച്ച അജിത് കുമാര്‍, ജയചന്ദ്രന്‍ എന്നിവരെയാണ് അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.

കസ്റ്റഡി അപേക്ഷ പരിഗണിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കിയ മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് വക്കീലന്മാരുടെ രോഷത്തിന് ഇരയായി. അഭിഭാഷകര്‍ പ്രകോപിതരായി പ്രതികളേ കൈകാര്യം ചെയ്തു. നീയൊക്കെ മാന്യനായ മന്ത്രിയെ കുടുക്കും അല്ലേടാ എന്നു ചോദിച്ചായിരുന്നു പ്രഹരം. പോലീസുകാര്‍ പിടിച്ചു മാറ്റുമോഴേക്കും ഡസനിലധികം ഇടിയും അടിയും ഇവര്‍ക്ക് കിട്ടി. സംഭവത്തില്‍ അജിത് കുമാറും ജയചന്ദ്രനും പരാതി കോടതിയില്‍ പറഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളായ ഇരുവരെയും വൈദ്യപരിശോധനക്കായി കോടതിയില്‍ നിന്നും വെളിയിലേക്ക് കൊണ്ട് വരവെയാണ് ഒരു സംഘം അസഭ്യം വിളിച്ച് കൊണ്ട് ഇരുവരെയും കയ്യേറ്റം ചെയ്തത്

Top