മമ്മൂക്ക പിറന്നാളിന്‍റെ നിറവിൽ..കുട്ടികളോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി.

മലയാളത്തിന്‍റെ സൂപ്പർസ്‌റ്റാർ  പിറന്നാളിന്‍റെ നിറവിൽ. പ്രായം കൂടുന്തോറും മമ്മൂക്കയുടെ സ്‌റ്റൈലും ഭംഗിയും ഒന്നിനു ഒന്ന് വർധിച്ചിട്ടേയുള്ളു. നിരവധി ഗാംഭീരമുള്ള കഥാപാത്രങ്ങൾക്ക് സൂപ്പർ സ്‌റ്റാർ ഇതിനോടകം തന്നെ ജീവൻ നൽകി കഴിഞ്ഞു. കുഞ്ഞച്ചനായും , ചന്തുവായും വല്യയേട്ടനായും എല്ലാം തിളങ്ങിയ നമ്മുടെ സ്വന്തം ആളായി കഴിഞ്ഞു നമ്മുടെ മമ്മൂക്ക.

കോട്ടയത്ത് ജനിച്ച് അഭിഭാഷകനായതിനുശേഷം എൺപതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. സിനിമാ ചരിത്രത്തിൽ മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സൂപ്പർതാരമാണ് നമ്മുടെ മമ്മുക്ക. 971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങിയ യാത്ര ഉട്യോപ്യയിലെ രാജാവിൽ എത്തി നിൽക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേളയിലെ അഭിനയം വഴിത്തിരിവായതോടെ അഭിനയ മൂഹൂർത്തങ്ങളഅ് സൃഷ്ടിക്കുന്ന നിരവധി സിനിമകൾ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1988-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്‌മശ്രീ നൽകി ആദരിച്ചു. ഇത്തവണ പിറന്നാളിന് മലയാളതാരങ്ങളെല്ലാം പിറന്നാൾ ആശംസകൾ നേർന്ന് ജന്‌മദിനാശംസ ഗാനം പുറത്തിറക്കി.ഗാനത്തിൽ ജയറാമിൽ തുടങ്ങുന്ന ആശംസ അജുവർഗീസ് , റിമിടോമി,സുരാജ് വെഞ്ഞാറുമൂട്, റഹുമാൻ,നരേൻ, അബുസലീം, റിയാസ് ഖാൻ,സൈജു കുറപ്പ് തുടങ്ങിയവരും ആശംസ അറിയിച്ചു.
നാലു പതിറ്റാണ്ടായി മലയാള സിനിമാ രംഗത്തിന്റെ കേന്ദ്ര ബിന്ദുവായി നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ സെപ്തംബർ ഏഴിന് അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചു. എ.കെ.സാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാളാഘോഷം. കൊച്ചിയിലെ ഗ്രിഗോറിയൻ സ്‌കൂളിലാണ് പിറന്നാൾ ചടങ്ങുകൾ ഒരുക്കിയിരുന്നത്. കേക്ക് മുറിച്ച് കുരുന്നുകൾക്കൊപ്പം തന്റെ 65ആം പിറന്നാൾ ആഘോഷിക്കുന്പോൾ മമ്മൂട്ടിയും ചെറുതാവുകയായിരുന്നു. ചെറുപ്പത്തിന്റെ ചെറുതാവലിലേക്ക്,​ അല്ല ഒരു കുട്ടിയുടെ ചെറുതാവലിലേക്ക്.
mammootty birthday
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് ആശംസ നേരാൻ മലയാള സിനിമയിലെ താരങ്ങളും എത്തി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ അവർ മെഗാതാരത്തിന് കലർപ്പില്ലാത്ത സ്നേഹാശംസകളാണ് ചൊരിഞ്ഞത്. എല്ലാവർക്കും വിനീതമായ സ്നേഹം നിറഞ്ഞ നന്ദി വാക്ക് മമ്മൂട്ടിയുടെ വക.

മകനും  യുവനടന്മാരിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ വാപ്പച്ചിക്ക് പിറന്നാൾ ആശംസ നേർന്നു കൊണ്ട് ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:    Happy birthday to my vappichi, my megastar, my hero, and my best buddy.  എന്തിനും ഏതിനും മാതൃകയാക്കാവുന്ന മമ്മൂട്ടിയെപ്പോലെ ഒരു അച്ഛൻ എന്നും മകന്റെ മുന്നിലെ ഹീറോ തന്നെയായിരിക്കും.

മമ്മൂട്ടിയുടെ സമകാലീനനും മറ്റൊരു മഹാനടനുമായ മോഹൻലാലും അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്നു. ജയറാം, നിവിൻ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ തുടങ്ങിയ നിരവധി താരങ്ങളും മമ്മുക്കയ്ക്ക് ആശംസ നേരാൻ ഫേസ്ബുക്കിൽ ക്യൂ നിന്നു.

നാലു പതിറ്റാണ്ടത്തെ അഭിനയ ജീവിതത്തിന് ഇടയിൽ മമ്മൂട്ടി എന്ന നടൻ ചെയ്യാത്ത വേഷങ്ങളില്ല. മികതും മലയാള സിനിമാ പ്രേക്ഷകർ ഇന്നും നെഞ്ചേറ്റുന്നവ. മികച്ച നടനുള്ള ദേശീയ അവാർഡ് മൂന്നു തവണയും സംസ്ഥാന അവാർഡ് അഞ്ചു തവണയും മമ്മൂട്ടിയെ തേടിയെത്തി എന്നത് ഓർത്താൽ തന്നെ ഈ നടന്റെ അഭിനയ ചാതുര്യം എന്താണെന്ന് മനസിലാവും. അനായാസമായ അഭിനയ രീതിയും അസാമാന്യ തരത്തിൽ കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള കഴിവുമാണ് മമ്മൂട്ടിയെ വേറിട്ടു നിറുത്തുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകൾ ചിലത് പരാജയപ്പെട്ടു എങ്കിൽ പോലും മമ്മൂട്ടി എന്ന നടന്റെ മാർക്കറ്റിനെ അത് ബാധിച്ചിട്ടില്ല. ചെറുപ്പക്കാരന്റെ വേഷം മുതൽ കിഴവൻ വേഷം വരെ യാതൊരു വൈമനസ്യവും കൂടാതെ മമ്മൂട്ടി അവതരിപ്പിക്കും. അത് അദ്ദേഹത്തിന്റെ അർപ്പണ മനോഭാവത്തിന്റെ സാക്ഷ്യമാണ്.

ആധുനിക മലയാള ചലച്ചിത്ര രംഗം താര കേന്ദ്രീകൃതമാക്കുന്നതിൽ മമ്മൂട്ടി വഹിച്ച പങ്ക് വളരെ വലുതാണ്.  1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. തുടക്കം അപ്രധാനമായ വേഷങ്ങളിലൂടെ ആയിരുന്നെങ്കിൽ പിന്നീട് മലയാള സിനിമയിലെ അനിവാര്യതയായി മമ്മൂട്ടി എന്ന നടൻ മാറുകയായിരു്നു.  എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.  എന്നാൽ ഈ ചിത്രം  പൂർത്തിയായില്ല.   കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളും മമ്മൂട്ടിയുടെ താരമൂല്യം കുത്തനെ ഉയർത്തി.

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരായ കമലഹാസനും അമിതാഭ് ബച്ചനുമൊപ്പമാണ് മമ്മൂട്ടിയും നിൽക്കുന്നത്. ഇവർ മൂവരുമാണ് ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുള്ളത്. സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച 1988ൽ  ഭാരത സർക്കാർ മമ്മൂട്ടിക്ക് പത്മശ്രീ നൽകി ആദരിച്ചു. 2008ൽ കേരള യൂണിവേഴ്സിറ്റി ഡോക്ടറേറ്റും 2010ൽ ഓണററി ഡിലിറ്റും നൽകി മലയാള നടന്റെ മികവിനെ ഒരിക്കൽ കൂടി ആദരിച്ചു.

മകൻ സിനിമയിൽ എത്തിയിട്ടും അച്ഛന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്. രണ്ടു തലമുറകളുടെ വിടവ് ഉണ്ടായിട്ടു കൂടി മകന്റെ ഉയർച്ചയിൽ അഭിമാനിക്കുന്ന അച്ഛനും അച്ഛന്റെ ഉയർച്ചയിൽ ഊറ്റം കൊള്ളുന്ന മകനും മലയാള സിനിമാ പ്രേക്ഷകർക്ക് സ്വകാര്യ അഹങ്കാരം തന്നെയാണ്. കാര്യം ഇതൊക്കെയാണെങ്കിലും മലയാള സിനിമാ പ്രേക്ഷകർ ഇപ്പോഴും ചോദിക്കുന്നത് മമ്മൂട്ടിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്നാണ്. ഒരിക്കൽ അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചപ്പോൾ ചെറുപ്പത്തിന്റെ രഹസ്യം വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ആ ചോദ്യം വീണ്ടും ചോദിച്ച് തന്നെ നിറുത്തുന്നു- എന്താണിക്കാ ഈ ചെറുപ്പത്തിന്റെ ഗുട്ടൻസ്.

ഇനിയും ഉയരങ്ങൾ കീഴടക്കാൻ മമ്മൂട്ടി എന്ന നടന് ഭാവുകങ്ങൾ നേർന്നു കൊണ്ട്…

പ്രമുഖ താരങ്ങൾ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത് ഇങ്ങനെ

മോഹൻലാൽ
Many more happy returns of the day Mammukka…wishing you health, love, wealth, happiness and just everything your heart desires for

പൃഥ്വിരാജ്
Happy birthday Mammukka..fanboy forever..you rock!!

മഞ്ജു വാര്യർ
മലയാളത്തിന്റെ മഹാനടനായ മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകൾ!  കഴിഞ്ഞ വർഷം മമ്മുക്കയുടെ കൂടെ കുറേയധികം വേദികൾ പങ്കിടാനുള്ള ഭാഗ്യമുണ്ടായി. അദ്ദേഹത്തിന് ആയുസ്സും, ആരോഗ്യവും ഒരുപാടു സന്തോഷവും നേരുന്നു.

ജയറാം
Bday wishes to ever young Mega Star Mammootty. Our Mammuka

നിവിൻ പോളി
Happy b’day mammookka

കുഞ്ചാക്കോ ബോബൻ
മലയാളത്തിന്റെ മഹാനടനം ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് നേരുന്നു ഒരായിരം ജന്മദിനാശംസകൾ.

ഇനിയും ഒരുപാട് കാലം ഈ താരസൂര്യൻ മലയാള സിനിമയുടെ രാജസിംഹാസനം അടക്കിവാഴട്ടെ എന്നാശംസിക്കുന്നു

ജയസൂര്യ
പാഠപുസ്തകത്തിന് ഈ നോട്ട്ബുക്കിന്റെ പിറന്നാൾ ആശംസകൾ . ഈ Hardwork ലക്ഷങ്ങളുടെ inspiration ആണ് ഇക്കാ ..’നന്ദി ഇക്കയുടെ വാപ്പക്കും ഉമ്മക്കും’ ഈ ദിനം ഞങ്ങൾക്ക് നൽകിയതിന്.

 

Top