ദംഗലിനെയും മറികടന്ന് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ ടീസര്‍ ! സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പ്രചരണം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ഇക്കയാണ് ! മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീസറിന് ആരാധകര്‍ നല്‍കിയ ഗംഭീര വരപ്പേല്‍പ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് തുടക്കം മുതലേ പ്രതീക്ഷയുള്ള വാര്‍ത്തകളാണ് കേട്ടുകൊണ്ടിരുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ഉള്‍പ്പടെ, ചിത്രത്തിന്റേതായി ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും മോഷന്‍ പോസ്റ്ററും ടീസറുമെല്ലാം ആ പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു. മോഷന് ശേഷം ടീസറും ഹിറ്റ് ദ ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ള ബാഹുബലിയുടെ റെക്കോഡ് കവച്ചു വച്ചിരുന്നു.

ഈ മോഷന്‍ പോസ്റ്ററിന് ശേഷം ടീസറും സൂപ്പര്‍ഹിറ്റിായി. മൂന്നര മണിക്കൂറുകള്‍ക്കൊണ്ടാണ് ടീസര്‍ പത്ത് ലക്ഷം ആള്‍ക്കാര്‍ കണ്ടത്. ദംഗലിനെ മറികടന്നു ഇപ്പോഴിതാ ബോളിവുഡിനെയും ദ ഗ്രേറ്റ് ഫാദര്‍ മറികടന്നിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ടീസര്‍ ഇതിനോടകം അമ്പത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ആമിര്‍ ഖാന്റെ ബോക്‌സോഫീസ് ഹിറ്റ് ചിത്രമായ ദംഗലിന്റെ ഫേസ്ബുക്ക് ട്രെയിലര്‍ വ്യൂസ് വെറും മൂന്ന് ദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദര്‍ മറികടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തെ സംബന്ധിച്ച് ഇത് വലിയ റെക്കോഡ് തന്നെയാണ്. പ്രചരണ തന്ത്രം ഫലിച്ചു ഫേസ്ബുക്ക് ക്രോസ് പോസ്റ്റിങ് എന്ന പ്രചരണ തന്ത്രം ഉപയോഗിച്ചാണ് ദ ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ റിലീസ് ചെയ്തത്. ഒരു കണ്ടന്റിനെ അല്ലെങ്കില്‍ സിനിമയെ എത്രത്തോളം പ്രമോട്ട് ചെയ്യാം എന്നാണ് ക്രോസ് പോസ്റ്റിങിലൂടെ ഉദ്ദേശിക്കുന്നത്. ഒരു സിനിമയുടെ ടീസര്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ഓഗസ്റ്റ് സിനിമാസിന്റെ പേജില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ തന്നെയാണ് മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ പതിനൊന്നോളം പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ പേജുകളില്‍ നിന്ന് ആരാധകരും ഷെയര്‍ ചെയ്തു പോകുന്നു. മലയാളത്തില്‍ ആദ്യമായാണ് ക്രോസ് പോസ്റ്റിങ് പ്രചരണ തന്ത്രം ഉപയോഗിക്കുന്നത്.

ടീസറിലെ ആകര്‍ഷണം വെറും ക്രോസ് പോസ്റ്റിങ് എന്ന് പറഞ്ഞ് ടീസറിന്റെ ഈ ജനശ്രദ്ധ കുറച്ചു കാണിക്കാനും കഴിയില്ല. മമ്മൂട്ടിയുടെ സ്റ്റൈലന്‍ ഗെറ്റപ്പും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ ആകര്‍ഷണമാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ ബിലാല്‍ എന്ന കഥാപാത്രത്തിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന സ്റ്റൈലിഷ് കഥാപാത്രമായിരിക്കും ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാന്‍. ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് സിഗരറ്റ് വലിച്ചുകൊണ്ട് മെഗാ സ്റ്റാര്‍ ഇറങ്ങി വരുന്ന രംഗമാണ് ടീസറിലുള്ളത്.

മാര്‍ച്ച് 30 ന് എത്തും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹയാണ് നായിക. ബേബി അനിഘ മമ്മൂട്ടിയുടെ മകളായി എത്തുന്നു. തമിഴ് നടന്‍ ആര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാം, മാളവിക, ഐഎം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Top