തനിക്ക് പ്രതിഫലം പോലും തരാന്‍ മടിച്ചു; ന്യൂഡല്‍ഹിയിലൂടെ തിരിച്ചുവരവ് നടത്തി കാലം ഓര്‍ത്തെടുത്ത് മമ്മൂട്ടി

ന്യൂഡല്‍ഹി പരാജയപ്പെട്ടിരുന്നെങ്കില്‍ മലയാള സിനിമയില്‍ നിന്ന് മമ്മുട്ടി പുറത്താകു മായിരുന്നോ….മമ്മൂട്ടിയുടെ ഭാവി നിര്‍ണ്ണയിച്ചതില്‍ പ്രധാന പങ്കുണ്ട് ജോഷി ചിത്രമായ ന്യൂഡല്‍ഹിയ്ക്ക്….

1987 ലായിരുന്ന മമ്മൂട്ടിയുടെ ന്യൂഡല്‍ഹി പുറത്തുവരുന്നത്. ഈ ചിത്രം പരാജയപ്പെട്ടാല്‍ മമ്മൂട്ടിയെ മലയാള സിനിമയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് ആക്കാലത്തു സിനിമക്കാര്‍ക്കിടയില്‍ സംസാരം ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ വിജയം പ്രതിക്ഷിച്ചതിലും അപ്പുറമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമ്മൂട്ടി എന്ന നടന്റെയും ജോഷിയുടെയും സിനിമ ജീവിതത്തിലെ നാഴിക കല്ലായിരുന്ന ചിത്രമാണ് ന്യൂ ഡല്‍ഹി.കരിയറില്‍ മമ്മൂട്ടി പൊട്ടിപൊളിഞ്ഞ് നില്‍ക്കുമ്പോഴാണ് ന്യൂ ഡല്‍ഹി എന്ന ചിത്രം റിലീസാകുന്നത്. എന്നാല്‍ അവിടെ നിന്നും ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മെഗാ സ്റ്റാര്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴു ന്നേല്‍ക്കുന്നതാണ് പിന്നീട് കണ്ടത്.

എന്നാല്‍ ന്യൂഡല്‍ഹി റിലീസ് ആകുന്നതിന് മുമ്പ് തനിക്കു പ്രതിഫലം പോലും നല്‍കാന്‍ മടിച്ചിരുന്ന ഒരു കാലം. ഉണ്ടായിരുന്നു എന്ന് മമ്മൂട്ടി പറയുന്നു. റോളുകള്‍ എല്ലാം ആവര്‍ത്തിച്ചു വരുന്നതായിരുന്നു ഇതിന് പിന്നിലെ കാരണമെന്നും താരം പറയുന്നു. ഫാമിലിമാന്‍, ബിസിനസ് മാന്‍ തുടങ്ങിയ വേഷങ്ങള്‍. പ്രേക്ഷകര്‍ക്കു നീരസം തോന്നി തുടങ്ങിയെന്നും ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ് എന്റെ കരിയറില്‍ ഒരു തുടക്കം ലഭിച്ചതെന്നും മമ്മൂട്ടി പറയുന്നു.

എല്ലാം നഷ്ട്ടപെടുമ്പോള്‍ എല്ലാവരും ഒന്നു കരകയറാന്‍ ശ്രമിക്കും. ന്യൂ ഡല്‍ഹി എന്ന ചിത്രത്തിനു പിന്നില്‍ അങ്ങനെ ഒരു കഠിനാദ്ധ്വാനം കൂടിയുണ്ട് .ഉള്ളില്‍ ആളിക്കത്തുന്ന പ്രതികാരം വീട്ടാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ക്രൂരനായി മാറി കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്നതാണ് ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹിയുടെ കഥ.റിലീസ് ചെയ്ത് അമ്പത് ദിവസം പിന്നിടുമ്പോ ഴേക്കും മലയാളം അതുവരെ സൃഷ്ടിച്ച പല റെക്കോഡുകളും കടപുഴകി വീണു. മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ 100 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

Top