കൊച്ചി: പുലിമുരുകന് വേണ്ടി തൂലിക ചലിപ്പിച്ച ഉദയകൃഷ്ണ അടുത്തതായി എഴുതുന്നത് മഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിനായി. കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്റെ ബജറ്റ് 10 കോടി രൂപയാണ്.
മമ്മൂട്ടി പ്രഫസറായി എത്തുന്ന ഈ ചിത്രം കാമ്പസില്‍ ഉണ്ടാകുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂക്കാ ഫാന്‍സ് കാത്തിരിക്കുന്നത്.
മുകേഷ്, ഉണ്ണി മുകുന്ദന്, സലിംകുമാര്‍, ഷാജോണ്‍, കൈലാഷ്, മഖ്ബൂല്‍ സല്മാന്, ജോണ്‍, അര്ജുന് നന്ദകുമാര്‍ തുടങ്ങി നാല്പതോളം നടീനടന്ന്മാരാണ് അഭിനയിക്കുന്നത്. നായികയും ചിത്രത്തിന്റെ പേരും ഇതുവരെ നിശ്ചയിച്ചിട്ടില്ല. മമ്മൂട്ടി-ഉദയകൃഷ്ണ ടീം ഒന്നിക്കുമ്പോള്‍ വീണ്ടും ഒരു തരംഗവിസ്മയമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.