നഷ്ടമായത് രാഷ്ട്രീയത്തിലെ ഉരുക്ക് വനിതയെ മമ്മൂട്ടി

കൊച്ചി: രാഷ്ട്രീയത്തിലെ ഉരുക്കുവനിതയെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത.

സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളില്‍ പോലും പങ്കുചേരുകയും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവരുടെതായ വിഷമതകളെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഒരുപാട് ശ്രമങ്ങളും നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരക്കുള്ള ചലച്ചിത്ര നടിയായിരുന്നിട്ടുപോലും അതുപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത് ഒരുപക്ഷെ അവരുടെ ഏറ്റവും നല്ല തീരുമാനമായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഒരുപക്ഷെ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്നാടിനും ഒരു തീരാദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറെക്കാലമായിട്ട് തമിഴ്നാട്ടില്‍ കൂടി താമസിക്കുന്ന തനിക്ക് അത് തിരിച്ചറിയാന്‍ സാധിക്കും. ആ ദുഃഖത്തില്‍ താനും പങ്കുചേരുന്നു. അവര്‍ക്ക് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top