കൊച്ചി: താരദമ്പതികള്‍ക്ക് ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക. ഇന്നുരാവിലെയാണ് കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ ഇരുവരും വിവാഹിതരായത്. ചടങ്ങിനുശേഷം ദമ്പതികള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുമെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ക്കും സിനിമാ ലോകത്തെയും പുറത്തെയും സുഹൃത്തുക്കള്‍ക്കും മുന്നില്‍ രാവിലെ പത്തുമണിയോടെയായിരുന്നു ഇരുവരുടേയും വിവാഹം.
മമ്മൂട്ടി നല്‍കുന്ന ഉച്ചഭക്ഷണത്തിന് ശേഷം ദിലീപും കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദുബായിലേക്ക് പറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് ദിലീപിന്റെ പ്രതികരണം. മകള്‍ സമ്മതിച്ചാല്‍ മാത്രം രണ്ടാം വിവാഹമെന്ന് നേരത്തേ ദിലീപ് വ്യക്തമാക്കിയിരുന്നു. ഇനി തനിക്ക് പ്രേക്ഷകരുടേയും ആരാധകരുടെയും അനുഗ്രഹവും ആശംസയുമാണ് ഇനി വേണ്ടതെന്നും ദിലീപ് പറഞ്ഞു.