പ്രേമത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ മമ്മുട്ടിയുമായി ഒന്നിക്കുന്നു

mamooty_premamനേരം, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത സിനിമയില്‍ നായകന്‍ മമ്മൂട്ടി. പ്രേമത്തിന്റെ മികച്ച വിജയത്തിനുശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുന്നത്. പ്ലേഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു അടുത്തവര്‍ഷമാണ് ചിത്രീകരണം ആരംഭിക്കുക. നിവിന്‍ പോളിയെ നായകനാക്കി കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ രണ്ട് ചിത്രങ്ങളും പുറത്തിറക്കിയത്.

നേരം മലയാളത്തിനൊപ്പം തമിഴിലും ഹിറ്റായിരുന്നു. വ്യത്യസ്ഥമായ സംവിധാന തിരക്കഥാ ശൈലിയാണ് അല്‍ഫോണ്‍സ് പുത്രനെ വ്യത്യസ്തനാക്കുന്നത്. പ്രേമത്തിന്റെ മികച്ച വിജയത്തിനു കാരണവും ഇത് തന്നെയായിരുന്നു. മമ്മൂട്ടി നായകാനകുന്ന ചിത്രത്തില്‍ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡിസംബര്‍ ആദ്യവാരത്തോടെ ചിത്രത്തിന്റെ പേര് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top