മറിമായവും മമ്മൂട്ടിയും തമ്മിൽ:മമ്മൂട്ടിയെ ചെളിവാരിയെറിഞ്ഞു മഴവിൽ മനോരമ: വെളുക്കാൻ തേച്ചത് പാണ്ടായെന്നു മറിമായം ടീം..!

ഡിഐഎച്ച് ഡെസ്‌ക്

കൊച്ചി: സോപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചു വെളുക്കുമെന്നു പ്രചരിപ്പിച്ച മമ്മൂട്ടിലെ കളിയാക്കിക്കൊന്നു മഴവൽ മനോരമയിലെ മറിമായം ടീം. ഞായറാഴ്ച രാത്രി പത്തു മണിയ്ക്കു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മറിമായത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടിക്കെതിരെ പരോക്ഷ വിമർശനമുള്ളത്.
വെളുപ്പിക്കാനുള്ള സോപ്പെന്ന പേരിലായിരുന്നു പരസ്യത്തിന്റെ തുടക്കം തന്നെ. സൂപ്പർ സ്റ്റാർ സത്യശീലൻ പരസ്യം ചെയ്യുന്ന സോപ്പ് വാങ്ങി തേക്കുന്ന കുടുംബമായിരുന്നു കേന്ദ്ര കഥാപാത്രം. ഇവർ സോപ്പ് തേച്ചു വെളുക്കാതിരിക്കുകയും, ശരീരം കൂടുതൽ കറുക്കുകയും ചെയ്തതോടെ ഭാര്യയും ഭർത്താവും ചേർന്നു കൺസ്യൂമർ കോടതിയിൽ കേസുമായി സമീപിക്കുകയായിരുന്നു. ഇതോടെയാണ് സൂപ്പർ താരം രംഗപ്രവേശം ചെയ്യുന്നത്.
ചന്ദ്രലേഖാ വെറ്റ് സോപ്പ് എന്ന പേരിലെ ബോർഡിനു കീഴിൽ സൂപ്പർ താരം എത്തി പ്രതിഫലം ചോദിക്കുന്നു. മാനറിസങ്ങളെല്ലാം മമ്മൂട്ടിയുടേതിനു സമാനമാണെന്നും ഒറ്റ നോട്ടത്തിൽ തന്നെ മമ്മൂട്ടിയെയാണ് ഉദ്ദേശിക്കുന്നതെന്നും പ്രേക്ഷകനു മനസിലാകുന്ന രീതിയിലാണ് സൂപ്പർ സ്റ്റാർ സത്യശീലന്റെ അവതരണം. ഇന്ദുലേഖാ വൈറ്റ് സോപ്പിന്റെ പരസ്യത്തിൽ വെളുപ്പിന്റെ മാഹാത്മ്യത്തെപ്പറ്റി പറയുന്ന മമ്മൂട്ടിയെ യഥാർഥത്തിൽ ട്രോൾ ചെയ്തു കൊല്ലുകയാണ് മറിമായം സംഘം.
കോടതിയിൽ പരാതിയുമായി എത്തുന്ന സംഘത്തെ സ്വാധീനിച്ചു പരാതി പിൻവലിക്കുന്നതായി കാണിക്കുന്ന മറിമായം സംഘം സൂപ്പർതാര പദവിയെ ഭയപ്പെടുന്ന ഉദ്യോഗസ്ഥ സംഘത്തെയും കണക്കറ്റു പരിഹസിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top