ഈ വര്‍ഷത്തെ പെരുന്നാളിന് താര രാജാക്കന്‍മാരുടെ നേര്‍ക്കുനേര്‍ യുദ്ധം.മോഹന്‍ലാലിന്റെ ‘പുലിമുരുകന്‍’ , മമ്മൂട്ടിയുടെ ‘കസബ’ എന്നി വമ്പന്‍ ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ജൂലൈ 7നാണ് റിലീസ് ചെയ്യുന്നത്. അതെ ദിവസം തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കസബ’യുടെ റിലീസും തീരുമാനിച്ചിരിക്കുന്നത് എന്നാന് ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത. ഇരു ചിത്രങ്ങളും പ്രതീക്ഷ ഉണര്ന്നത്തുവയാണ്. പുലിമുരുകന്‍ മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും എന്നാണു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബാഹുബലി, ശിവജി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളസിനിമയിലെ ഒരുപിടി മികച്ച സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചിട്ടുള്ള രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘കസബ’ മമ്മൂട്ടി വീണ്ടും പോലീസ് വേഷം അണിയുന്ന ചിത്രമാണ്. രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ആദ്യമായി മലയാളത്തില്‍ നായികയായി അരങ്ങേറുന്നു എന്നതാണ് കസബയുടെ മറ്റൊരു സവിശേഷത.