മമ്മൂട്ടി എന്തിനാണ് ലണ്ടനിലേയ്ക്ക് പോകുന്നത്…? ഒടുവില്‍ സത്യം പുറത്ത് വന്നു

മമ്മൂട്ടി എന്തിനാണ് ഇടയ്ക്കിടെ ലണ്ടനിലേയ്ക്ക് പോകുന്നത്..കുറേ കാലമായി സോഷ്യല്‍ മീഡിയ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. അവധിക്കാലം ആഘോഷിക്കാനും ചില ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് താരം പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രായം കുറയ്ക്കാനാണത്രെ മമ്മൂട്ടി ലണ്ടനിലേയ്ക്ക് പോകുന്നത്.

പ്രായമേറിവരുന്തോറുമുള്ള സൗന്ദര്യപ്രശ്നങ്ങളടക്കം പരിഹരിക്കാനുമാണ് ലണ്ടനിലേക്കുള്ള യാത്ര എന്നാണ് പറയുന്നത്. മൂന്ന് മാസം കൂടുബോള്‍ ഒരു തവണയെങ്കിലും ലണ്ടനിലെത്തി പരിഹാരം കണ്ടില്ലെങ്കില്‍ അത് താരത്തിന് പണിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രായം പ്രശ്നമാകുമ്പോള്‍ ഇനി നല്ല വേഷങ്ങള്‍ ലഭിക്കിലെന്നാണ് സംസാരം. ഇതിനുള്ള പരിഹാരത്തിന് വേണ്ടിയാണ്താരത്തിന്റെ ലണ്ടന്‍ യാത്ര. താരം ഇതിനായി പല ചിത്രങ്ങളുടേയും ഷൂട്ടിംഗ് ലണ്ടനിലാക്കാന്‍ നിര്‍ദ്ദേശിക്കുന്നതായും സിനിമാ അറിയറയില്‍ സംസാരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.കെയിലുള്ള ഒരു മലയാളി ഡോക്ടറാണ് താരത്തിന്റെ ഡയറ്റീഷ്യന്‍. ലക്ഷങ്ങളാണ് താരം ഇതിനായി പൊടിക്കുന്നത്.കഴുത്തിലെ പേശികള്‍ വലിയുന്നത് മുറുക്കുകയാണ് പ്രധാനമായും താരം നേരിടുന്ന വെല്ലുവിളി. തല്‍ക്കാലം വിഷ്വല്‍ ഇഫക്സ് വഴിയാണ് പല സിനിമകളും കഴുത്തിലെ പ്രശ്നം പരിഹരിക്കുന്നത്. എന്നാല്‍ ക്ളോസ് ഷോട്ടുകളില്‍ അതും പ്രശ്നമാണ്.

നേരത്തെ വര്‍ഷത്തിലൊരിക്കലാണ് താരം ലണ്ടനില്‍ പോയിരുന്നത്. അടുത്തിടെ തോപ്പില്‍ ജോപ്പനിലെ പല രംഗങ്ങളും താരത്തിന്റെ പ്രായാധിക്യം പുറത്തുകാണിക്കുന്നതായിരുന്നു. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ താരത്തിനിപ്പോഴും മടിയാണ്. അങ്ങനെ ചെയ്താല്‍ സ്ഥിരം നായക പട്ടം നഷ്ടപ്പെടുമോ എന്നും ഭയമുണ്ട്. എന്തായാലും യുകെയിലേക്കുള്ള പോക്ക് പ്രായം കുറയ്ക്കാനാണെന്ന കാര്യം ആരാധകര്‍ സമ്മതിച്ചുതരില്ല. താരമാണെങ്കില്‍ യാത്രയുടെ രഹസ്യവും വെളിപ്പെടുത്തില്ല.

Top