മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപി രാജ്യസഭാ എംപിയായി ഡല്‍ഹിയിലേയ്ക്ക് പോകുന്നു..അദ്ദേഹത്തിന്റെ സഹ നടന്‍മാരെല്ലാം അഭിനന്ദിക്കാന്‍ മത്സരിക്കുന്നു…പക്ഷെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിമാത്രം സുരേഷ് ഗോപിയെ അവഗണിയ്ക്കുകയാണ്…. എന്തായിരിക്കും ഇതിന് കാരണം…
മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയ പരമായ നിലപാടുകളായിരിക്കുമോ,….എന്നാല്‍ അങ്ങിനെയല്ല എന്നാണ് ഇരുവരെയും അടുത്തറിയുന്നവര്‍ പറയുന്നത്. നേരത്തെ നല്ല സുഹൃത്തുക്കളായിരുന്ന സുരേഷ് ഗോപിയു മമ്മൂട്ടിയും ഇടക്കാലത്ത് ശത്രുക്കളാവുകയായിരുന്നു. അന്നുണ്ടായ അകലം വര്‍ദ്ധിച്ചതല്ലാതെ മാറ്റമൊന്നും സംഭവിച്ചില്ല. അതിനിടയിലാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് പോകുന്നതും…ഒരുപാട് കാലമായി മമ്മൂട്ടി രാജ്യസഭയിലെത്തുമെന്ന് പ്രചരണം നടക്കുന്നു… കേരളത്തിലെ സിപിഎമ്മും ആ വഴിക്ക് ശ്രമവും നടത്തിയതാണ്…
സിപിഎമ്മിന് കലികാലമായതോടെ ബംഗാളിലും കേരളത്തിലും അവസ്ഥ മോശമായി ഇതോടെ പാര്‍ലിമെന്റില്‍ പാര്‍ട്ടിയുടെ കഴിവുള്ള നേതാക്കള്‍ കുറവായി.
ഈ സാഹചര്യത്തില്‍ ഒരു സിനിമാനടനെ രാജ്യസഭയിലേക്ക് പാര്‍ട്ടി സീറ്റില്‍ അയക്കാന്‍ ദേശിയ നേതൃത്വം സമ്മതിച്ചതുമില്ല. ഇതോടെ മമ്മൂട്ടിയുടെ ചീട്ടുകീറി. കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി ബിജെപിക്കൊപ്പമെത്തിയ സുരേഷ്‌ഗോപിയാകട്ടെ കൃത്യമായി ചോദിച്ചുവാങ്ങുകയും ചെയ്തു. ഇതിനിടയിലാണ് പഴയ സുഹൃത്തുക്കളും നിലവിലെ ശത്രുക്കളും രതീഷിന്റെ മകളുടെ കല്ല്യാണത്തിന് കണ്ടുമുട്ടിയത്. മമ്മൂട്ടിയെ സുരേഷ് ഗോപി അഭിവാദ്യം ചെയ്‌തെങ്കിലും അവഗണിക്കാനായിരുന്നു മമ്മൂട്ടി ശ്രമിച്ചത്. സുരേഷ് ഗോപിയെ ഒന്ന് അഭിനന്ദിക്കാന്‍ പോലുമുള്ള മാനസികവസ്ഥയിലേക്ക് മമ്മൂട്ടി എത്തിയട്ടില്ല എന്ന് സാരം… എന്തായിരിക്കും ഇതിന് കാരണം ?