സിനിമാ ഡെസ്‌ക്
കൊച്ചി: വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ നായിക നടിയെ, അമ്മയാകാൻ ക്ഷണിച്ചു വീണ്ടും മെഗാതാരം..! മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അഭിനേത്രിയാണ് സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന് പാടി മലയാളമനസ്സിലേക്ക് ചേക്കേറിയ സറീന വഹാബ്. ഒളിപ്പോര് എന്ന സിനിമയ്ക്കു ശേഷം മലയാളസിനിമയിലേക്കുള്ള ക്ഷണത്തിനായി സറീന കാത്തിരിക്കുകയാണ്. ഈ സെറീനയെയാണ് മമ്മൂട്ടി ഇപ്പോൾ ്അമ്മയാകാൻ ക്ഷണിച്ചിരിക്കുന്നത്. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശങ്കർ, പ്രതാപ് പോത്തൻ, നെടുമുടി വേണു, റഹ്മാൻ, മുരളി എന്നീ പ്രഗല്ഭ നടന്മാരുടെ നായികയായി മലയാളത്തിലെത്തിയ സറീന പിന്നീട് അമ്മവേഷത്തിലും മലയാളിക്ക് മുന്നിലെത്തി. ഒളിപ്പോരിനു ശേഷം എന്നെ ആരും വിളിച്ചില്ല. വിളിച്ചാൽ ഞാൻ ഉറപ്പായും അഭിനയിക്കും. സംവിധായകർ വിളിക്കട്ടെ, ഞാനതിനു കാത്തിരിക്കുകയാണെന്നാണ് സറീന പറയുന്നത്.
പക്ഷെ ചില ഓഫറുകൾ തീർച്ചയായും നിരസിക്കില്ല എന്നും പറയാനാവില്ല. ഇടയ്ക്ക് മമ്മൂട്ടിയുടെ അമ്മവേഷം ചെയ്യാൻ താത്പര്യമുണ്ടോ എന്നു ചോദിച്ച് ഒരു ഓഫർ വന്നിരുന്നു. ഞാൻ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് നോ പറഞ്ഞു. അത്തരം ഞെട്ടിപ്പിക്കുന്ന ഓഫറുകളല്ലെങ്കിൽ തീർച്ചയായും മലയാളത്തിൽ അഭിനയിക്കും. ഹിന്ദിയിൽ ഇപ്പോൾ രണ്ടു സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഏതു ഭാഷയിലായാലും അഭിനയിക്കുക എന്നതാണ് എന്റെ പാഷൻ. മുഖത്ത് ചമയമിട്ട് അഭിനയിക്കുന്ന സമയത്ത് മരിക്കണമെന്നാണ് എന്റെ എന്നത്തെയും ആഗ്രഹം എന്നും സറീന പറഞ്ഞു.