രണ്ടു കുട്ടികളുടെ മാതാവ് ഓട്ടോഡ്രൈവർക്കൊപ്പം ഒളിച്ചോടി; തടയാനെത്തിയ അമ്മയെയും സഹോദരനെയും നടുറോഡിൽ മർദിച്ചു

ക്രൈം ഡെസ്‌ക്

കോട്ടയം: സ്വകാര്യ സ്‌കൂൾ അധ്യാപികയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി. മാതാവിന്റെ പരാതിയിൽ യുവതിയെ കോടതിയിൽ എത്തിച്ചപ്പോഴുണ്ടായത് നാടകീയ സംഭവങ്ങൾ. കഴിഞ്ഞ ദിവസം കോട്ടയം കലക്ടറേറ്റിനു മുന്നിലായിരുന്നു അമ്മയും മകളും തമ്മിൽ ഏറ്റുമുട്ടിയത്. തടയാനെത്തിയ യുവതിയുടെ സഹോദരനും മർദനമേറ്റു.
ചങ്ങനാശേരിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായ യുവതിയുടെ ഭർത്താവ് വർഷങ്ങളായി വിദേശത്താണ്. ഭർത്താവുമായി അത്ര രസത്തിലല്ലാതിരുന്ന ഇവർ കുട്ടികളോടൊപ്പം ചങ്ങനാശേരിയിൽ വീട് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിയ പെൺകുട്ടിയുടെ അമ്മ കുട്ടികളെയും കൂട്ടി വീട്ടിലേയ്ക്കു പോകുകയായിരുന്നു. വീട്ടിലേയ്ക്കു വരാൻ അധ്യാപികയെ ക്ഷണിച്ചെങ്കിലും ഇവർ പല കാരണങ്ങൾ പറഞ്ഞു വീട്ടിലെത്തുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.
ഒരാഴ്ച മുൻപ് അധ്യാപികയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു ചങ്ങനാശേരിൽ പൊലീസിൽ പരാതി നൽകി. ഇവർ ചങ്ങനാശേരിയിലെ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി പോയതാണെന്നു കണ്ടെത്തിയതിനെ തുടർന്നു ഭർത്താവ് വിവാഹമോചനത്തിനു ഹർജി ഫയർ ചെയ്യുകയും ചെയ്തു. ഇതേ തുടർന്നു പൊലീസ് വീട്ടമ്മയെ കണ്ടെത്തി ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രായപൂർത്തിയായ യുവതിയാണെന്നു കണ്ടെത്തിയ കോടതി ഇവരെ സ്വതന്ത്രമായി പോകാൻ അനുവദിച്ചു. ഭർത്താവിന്റെ വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട് കോട്ടയത്തെ കോടതിയിൽ ഹാജരായ ശേഷം പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. കോടതിയ്ക്കു പുറത്തു കാത്തു നിന്നിരുന്ന യുവതിയുടെ മാതാവും സഹോദരനും ചേർന്നു ഇവരെ കാറിനുള്ളിലേയ്ക്കു ബലമായി പിടിച്ചു കയറ്റാൻ ശ്രമിച്ചു. ഇതിനെ യുവതി പ്രതിരോധിച്ചതോടെയാണ് സംഘർഷങ്ങൾക്കു തുടക്കമായത്.
ആദ്യം യുവതി അമ്മയെ പിടിച്ചു തള്ളി. പിന്നീട് അമ്മ വീണ്ടും ഇവരെ പിടികൂടിയതോടെ അമ്മയെ മർദിച്ചു. അമ്മയെ മർദിക്കുന്നതു കണ്ട് സഹോദരൻ ഓടിയെത്തി ഇവരെ തടയാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സഹോദരനെ കടിച്ച യുവതി, ഇയാളെ തള്ളിയിടുകയും ചെയ്തു. വീണ സ്ഥലത്തു നിന്നു എഴുന്നേറ്റു വന്ന സഹോദരൻ യുവതിയെ തലമുടിയ്ക്കു കുത്തിപ്പിടിച്ച് മുഖത്ത് അടിച്ചു. അടി കണ്ടു നിന്ന ഓട്ടോ ഡ്രൈവർമാർ ചേർന്നു സഹോദരനെ പിടിച്ചു മാറ്റി. ഇതോടെ കലക്ടറേറ്റിനു മുന്നിലെ കെകെ റോഡിലെ ഗതാഗതം സ്തംഭിച്ചു. സംഭവം കേട്ടറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു വനിതാ പൊലീസുകാർ അടക്കം എത്തി മൂന്നു പേരെയും സ്‌റ്റേഷനിലെത്തിച്ചു. ഒടുവിൽ പരാതികൾ പറഞ്ഞു തീർത്ത് മൂന്നു പേരും മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top