മാനന്തവാടി ബിഷപ്പ് മാപ്പുപറയും; പള്ളിപണിയുടെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയ വികാരി കുടുങ്ങും; പള്ളിക്കള്ളന്‍മാര്‍ക്കെതിരെ വിശ്വാസികളുടെ പടനീക്കം

കൊച്ചി: പള്ളിപണിയില്‍ അറുപത്തിനാലുലക്ഷം അടിച്ചുമാറ്റിയ പളളിവികാരിക്കെതിരെ പരാതി നല്‍കിയ ഇടവകാംഗത്തെ ക്രൂരമായി മര്‍ദ്ദിച്ചത് സിറോ മലബാര്‍ സഭയ്ക്ക് തലവേദനയാകുന്നു. വൈദികനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ ബിഷപ്പ് നേരിട്ടെത്തി മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. മാനന്തവാടി രൂപതയിലെ പാല്‍ച്ചുരം ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയാണ് വിശ്വസിയെ അള്‍ത്താരയിലിട്ട് തല്ലിചതച്ചതിന്റെ പേരില്‍ ക്രുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്.

1.8 കോടി രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പള്ളിയുടെ ചെലവ് കണക്കവതരിപ്പിച്ചപ്പോള്‍ 2.44 കോടി രൂപ ആയതാണ് വിശ്വാസിയായ ജയിംസ് വയലുങ്കല്‍ ചോദ്യം ചെയ്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിശ്വാസി ഇപ്പോഴും ചികിത്സയിലാണ്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വന്‍ വിവാദമായതോടെ നാണംകെട്ടിരിക്കുകയാണ് മാനന്തവാടി രൂപത. പള്ളിവികാരി അറുപത്തിനാല് ലക്ഷം അടിച്ചുമാറ്റിയെന്ന് തെളിവുകള്‍ സഹിതമാണ് വിശ്വാസികള്‍ ബിഷപ്പിന് പരാതി നല്‍കിയത്. ഇതില്‍ പ്രകോപിതനായ വൈദികന്‍ തന്റെ ഗുണ്ടകളെ കൊണ്ട് മര്‍ദ്ദിപ്പിക്കുകയായിരുന്ന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്ളി വികാരി ഡെന്നിസ് പൂവത്തുങ്കല്‍ എന്ന പീറ്റര്‍ അച്ചന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദ്ദിച്ചതിനെതിരെ കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷനില്‍ ജയിംസ് പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 7 ഞായറാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കണക്കുകള്‍ അവതരിപ്പിച്ചതിലെ അപാകത ചൂണ്ടിക്കാണിച്ചതിനെയും അത് ചോദ്യം ചെയ്തതിനും അല്‍ത്താരയില്‍ വിളിച്ച് കയറ്റി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

മാനന്തവാടി മെത്രാന്‍ മാര്‍ ജോസ് പെരുന്നേടത്തുകൊറോണ വികാരി തോമസ് മണക്കുന്നത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. മര്‍ദ്ദിച്ചവശനാക്കിയതിന് ജയിംസ് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതിനായി മാപ്പ് പറയാനും സഭ തയ്യാറാണ്. മര്‍ദ്ദിച്ചവര്‍ ജയിംസിനോട് നിരുപാധികം മാപ്പ് ചോദിച്ചതായും സൂചനയുണ്ട്. ഞായറാഴ്ച പള്ളിയില്‍ ഇത് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗവും കൂടുന്നുണ്ട്. അന്ന് തനിക്ക് അനുകൂലമായി തീരുമാനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ജയിംസ്. അത് വരെ സംഭവത്തെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും ജയിംസ് പറഞ്ഞു.

കഴിഞ്ഞ മാസം ഒന്‍പതിനാണ് പൊതുയോഗത്തില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. പിന്നീട് 17ന് ജെയിംസ് മാനന്തവാടി രൂപതയില്‍ പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെയാണ് സംഭവം. കണക്കുകള്‍ ചോദ്യം ചെയ്ത ജയിംസിനെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് വലിച്ചിഴച്ച് അല്‍ത്താരയിലേക്ക് കൊണ്ട് പോവുകയും അവിടെ വെച്ച് കഴുത്തിന് കുത്തിപിടിച്ച് കണക്കുകള്‍ ചോദ്യം ചെയ്തതിന് അച്ഛന്റെ കാലില്‍ വീണ് മാപ്പ് ചോദിക്കെടാ എന്ന് ആക്രോശിക്കുകയായിരുന്നു. പിന്നീട് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. മാപ്പ് പറയാതെ നീ ഇവിടെ നിന്നും പുറത്ത് പോകില്ലെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. പിന്നീട് ഇയാള്‍ പേരാവൂര്‍ താലൂക്കാശപുത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

വര്‍ഷങ്ങള്‍ നീണ്ട വിശ്വാസികളുടെ ആവശ്യമായിരുന്നു പുതിയ പള്ളി എന്നത്. പണി കഴിഞ്ഞ ശേഷം ഈ വര്‍ഷമാദ്യം ജനുവരിയില്‍ പള്ളി കൂദാശ ചെയ്യുകയും ചെയ്തു. അന്ന് മെത്രാന്‍ പറഞ്ഞ കണക്കില്‍ 1.8 കോടി രൂപയായിരുന്നു ചെലവ്. പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ 64 ലക്ഷത്തോളം രൂപയാണ് വര്‍ദ്ധിച്ചത്. കൃത്യമായി ലഭിച്ച വരുമാനത്തേയോ സംഭാവനകളെ കുറിച്ചോ പ്രതിപാതിക്കാതെയാണ് കണക്കുകള്‍ അവതരിപ്പിച്ചതെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് മര്‍ദ്ദനം നടന്നത്.

64 ലക്ഷം രൂപയുടെ വ്യത്യാസം വന്നപ്പോഴാണ് ഓഡിറ്റര്‍മാര്‍ വന്ന് പരിശോധിച്ച ശേഷം കണക്കുകള്‍ വിശദമായി തരം തിരിച്ച് അവതരിപ്പിക്കണമെന്ന ആവശ്യം വന്നത്. ഇതില്‍ പ്രകോപിതരായാണ് വികാരിയച്ചന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം നടന്നത്. ജയിംസിനെ മര്‍ദ്ദിക്കുന്നത് കണ്ട് അവിടേക്ക് വന്ന മറ്റൊരു വിശ്വാസിയെ അവിടെ നിന്ന് ഓടിക്കുകയും ചെയ്തു. തനിക്കെതിരെ മെത്രാന് പരാതി നല്‍കിയവരെ പള്ളിയില്‍ നിന്നും ഒറ്റപ്പെടുത്താനും വൈദികന്‍ സംഘത്തെയുണ്ടാക്കിയിരുന്നു.

Top