തൃശൂര്‍: സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ തെക്കോട്ട് ബാലന്‍ എന്ന ബാലാജി(57)യാണ് ഈ രീതിയില്‍ ആത്മഹത്യ ചെയ്തത്. ബാലനെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ മതിലകം പൊലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തറിഞ്ഞത്.
വീടിന്റെ പിറകില്‍ നിന്നു പുക ഉയരുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു പൊലീസ് ഈ ഭാഗത്തു തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ പൊലീസ് കണ്ടതു ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. വീടിന്റെ പിന്നില്‍ ശവസംസ്‌കാരത്തിനെന്ന പോലെ ചതുരാകൃതിയില്‍ ചിതയെരുക്കി. നാലു ഭാഗത്തും കര്‍പ്പൂരവും മറ്റു പൂജാദ്രവ്യങ്ങളും വച്ചിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും ചിതപൂര്‍ണ്ണമായും കത്തി തീര്‍ന്നിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി.
മൃതദേഹം പൂര്‍ണ്ണമായും കത്തിയതിനാല്‍ സ്ഥലത്തു മൊബൈല്‍ മോര്‍ച്ചറി എത്തി പോസ്റ്റുമോര്‍ട്ടം നടത്തും എന്നു പൊലീസ് അറിയിച്ചു പി വെമ്പല്ലൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരികയായിരുന്ന ബാലനു ഭാര്യയും രണ്ടു മക്കളും ഉണ്ട്