മരുമകളുടെ പീഡനം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

വാട്ട്സ്ആപ്പില്‍ തന്‍റെ ആത്മഹത്യ സന്ദേശം വീഡിയോ റെക്കോഡ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു. സ്വന്തം റിവോള്‍വര്‍കൊണ്ട് നിറയൊഴിച്ചാണ് ഹരിയാനയിലെ ഗുഡ്ഗാവ് സെക്ടര്‍ 9 സ്വദേശിയായ അന്‍പത്തിയഞ്ചുകാരന്‍ ആത്മഹത്യ ചെയ്തത്.

ഇയാള്‍ ഒരു കോണ്‍ട്രാക്ടറായിരുന്നു. ഇയാള്‍ക്ക് തോക്ക് ലൈസന്‍സുണ്ട്. മൂത്തമകന്‍റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇദ്ദേഹത്തിനോട് മകന്‍റെ ഭാര്യ ക്രൂരമായി പെരുമാറുകയായിരുന്നുവെന്ന് വാട്ട്സ്ആപ്പ് വീഡിയോ പറയുന്നു. ഇദ്ദേഹത്തിന്‍റെ മകന്‍ ലണ്ടനില്‍ ജോലി ചെയ്യുകയാണ്. ഇയാളുടെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഇവരുടെ പീഡനമാണ് മരണകാരണമെന്നാണ് പോലീസും പറയുന്നത്. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top