ഐഎസില്‍ ചേരാന്‍ പോയവരില്‍ ഒരാള്‍ രക്തസാക്ഷി ആയതായി സന്ദേശം; കാസറഗോഡ് നിന്ന് കാണാതായ ആളാണ് കൊല്ലപ്പെട്ടത്

കാസര്‍കോട്: ഐ.എസില്‍ ചേരാന്‍ പോയതെന്ന് സംശയിക്കുന്ന വ്യക്തി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം. ദുരൂഹ സാഹചര്യത്തില്‍ കാസറഗോഡ് പടന്നയില്‍ നിന്ന് കാണാതായ മലയാളികളില്‍ ഒരാളാണ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. പടന്ന സ്വദേശിയായ ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ -എന്നാണ് സന്ദേശം.

ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്ഫാഖിന്റെ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്ഫാഖിന്റെ കുടുംബാംഗത്തിന്റെ ഫോണിലാണ് കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്ഫാഖ് ഇടയ്ക്ക് കുടുംബാംഗത്തിന് ടെലഗ്രാം ആപ് വഴി സന്ദേശം അയക്കാറുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പടന്നയിലെ 11 പേര്‍ അടക്കം കേരളത്തില്‍ നിന്ന് കാണാതായ ഇരുപതോളം പേര്‍ക്കെതിരെ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം. ഹഫീസുദ്ദീന്‍ 2016 ജൂണ്‍ അഞ്ചിന് മുംബൈ വിമാനത്താവളം വഴി തന്നെ രാജ്യം വിട്ടതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. ഇവര്‍ അഫ്ഗാനിസ്താനില്‍ എത്തിയതായും എന്‍.ഐ.എ നിഗമനത്തിലെത്തിയിരുന്നു.

Top