പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരനെ സഹായിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയുതു

കോഴിക്കോട്: ദേശിയഗാനത്തെ അപമാനിച്ചുവെന്ന യുവമോര്‍ച്ച പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍സി ചവറയെ സഹായിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്ുചെയ്തു. കൃത്യമായ കാരണം പോലും പറയാതെയാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദിയെന്ന നദീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാലത്ത് 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് നദിയെ അറസ്റ്റ് ചെയ്തത്. രാവിലെ മഫ്തി വേഷത്തിലെത്തിയ പൊലീസ് ആണ് നദിയെ കസ്റ്റഡിയിലെടുത്തത്. ഒരു കേസുമായി ബന്ധപ്പെട്ട വിവരം അറിയുന്നതിനു വേണ്ടി നദിയെ കൊണ്ടു പോകുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷഫീക് സുബൈദ ഹക്കീം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നദിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകരെ അറിയിച്ചു. ആറളം ഫാമില്‍ മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടു തീ വിതരണം ചെയ്തു എന്നാണ് 148/2016 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത കേസ്.

കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നാണ് കേസ്. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നദീര്‍.
മാര്‍ച്ച് 16നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി ഡി.വൈ.എസ്പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ഈ സംഭവത്തില്‍ നദീറിന്റെ പേരില്‍ കേസ് നിലവിലില്ല. സുന്ദരി, കന്യാകുമാരി, പി.പി മൊയ്തീന്‍ എന്നിവരാണ് ഈ കേസിലെ പ്രതികള്‍. അങ്ങനെയിരിക്കെ എന്തിനാണ് നദീറിനെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നതുസംബന്ധിച്ച് കൃത്യമായ വിശദീകരണം പൊലീസ് നല്‍കുന്നില്ല.

ഈ കേസില്‍ നദിയുടെ പങ്കാളിത്തത്തെ കുറിച്ചറിയാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.തന്നെ സന്ദര്‍ശിക്കാനെത്തിയ നദിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചാവറ ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. കേരളത്തില്‍ പൊലീസ് രാജാണോ എന്നതാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ദേശിയ തലത്തിലും കേരളത്തിലെ പോലീസ് രാജിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Top