നാല്‍പ്പത്തുഞ്ചുകാരിയായ വീട്ടമ്മ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 25 കാരന്‍ അവരെ കുത്തിക്കൊലപ്പെടുത്തി. മധുബനി സ്വദേശിനിയായ മധുരിമയാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ മധുബനി ജില്ലയിലെ പാന്‍സാല്‍വ സ്വദേശിയായ ശ്യാം യാദവാണ് പ്രതി. ഇരുവരും ഒരു ഷൂ ഫാക്ടറിയിലാണ് ജോലി ചെയ്തത്. യാദവ് തന്നെക്കാള്‍ 18 വയസ് കൂടുതലുള്ള 45 കാരിയായ മധുരിമയോട് വിവാഹ അഭ്യര്‍ഥന നടത്തി. എന്നാല്‍ ഇവര്‍ മുന്‍പ് തന്നെ വിവാഹിതയായതിനാല്‍ മധുരിമ യാദവിന്റെ വിവാഹ അഭ്യര്‍ഥനയെ എതിര്‍ത്തു.
വിവാഹ ആവശ്യവുമായി യാദവ് നിരന്തരം മധുരിമയെ ശല്യപ്പെടുത്താനും ആരംഭിച്ചു. ഇതില്‍ ബുദ്ധിമുട്ട് അനുഭവിച്ച മധുരിമ ഒടുവില്‍ ജോലി ഉപേക്ഷിച്ചു. എന്നാല്‍ ഇതുകൊണ്ടും യാദവ് പിന്നോട്ട് പോയില്ല. യാദവ് തുടര്‍ച്ചയായി മധുരിമയെ പിന്തുടര്‍ന്നു. തുടര്‍ന്ന് ബുധനാഴ്ച യാദവ് മധുരിമയെ കൊലപ്പെടുത്തി.
അമ്മയെ തന്റെ മുന്നില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്നും ശ്യാം എന്ന വ്യക്തിയാണ് കൊല നടത്തിയതെന്നും മധുരിമയുടെ മകള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്നതിന് ശേഷം സംഭവസ്ഥലത്തെത്തിയ പൊലീസ് മധുരിമയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ മധുരിമ മരിച്ചുവെന്ന് ഡിസിപി സെജു കുരുവിള പറഞ്ഞു.
ഇതിനിടെയാണ് പ്രതി ശിവ് ബക്‌സ് പാര്‍ക്കില്‍ എത്തിയെന്ന് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൊലീസ് യാദവിനെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.