രോഗം ഇല്ലാത്ത മനുഷ്യവംശത്തെ സൃഷ്ടിക്കാന്‍ ഉതകുന്ന ജീന്‍ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനെ കാണാന്‍ ഇല്ല  

രോഗം ഇല്ലാത്ത മനുഷ്യവംശത്തെ സൃഷ്ടിക്കാന്‍ ഉതകുന്ന ജീന്‍ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനെ കാണ്മാനില്ല. ഹോംഗ് കോംഗില്‍ വച്ച്‌ നടന്ന കോൺഫ്രൻസിനു ശേഷം ചൈനയില്‍ മടങ്ങിയെത്തിയ ശാസ്ത്രജ്ഞന്‍ ഹി ജിയാന്‍കുയിയെയാണ് കാണാതായിരിക്കുന്നത്.

ലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടുപിടിത്തത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട ശേഷം ചൈനയില്‍ മടങ്ങി എത്തിയ ശാസ്ത്രജ്ഞനെ ചൈനീസ് പൊലീസ് തടവില്‍ വച്ചിരിക്കുന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ജീന്‍ എഡിറ്റ് ചെയ്ത് രോഗവിമുക്തമാക്കിയ കുട്ടികളെ സൃഷ്ടിക്കാനാവുമെന്ന് സമര്‍ത്ഥിച്ച ശാസ്ത്രജ്ഞനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇദ്ദേഹത്തെ തടവില്‍ വച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ സതേണ്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നിഷേധിച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനും യൂണിവേഴ്സിറ്റി തയ്യറായിട്ടില്ല. രണ്ട് ഭ്രൂണങ്ങളുടെ ഡിഎന്‍എ മോഡിഫൈ ചെയ്യുന്നതിനായി തനിക്ക് ജീന്‍ എഡിറ്റിങ് ടൂള്‍ ഉപയോഗിക്കാന്‍ സാധിച്ചുവെന്ന് യൂട്യൂബ് വീഡിയോയിലൂടെ കഴിഞ്ഞ ആഴ്ച ഹി ജിയാന്‍കുയി പ്രഖ്യാപിച്ചതിന് ശേഷം ലോകമാകമാനം ഇത് ചർച്ചക്ക് കാരണമായിരുന്നു.

ഇതിനെ തുടര്‍ന്ന് ഹി ജിയാന്‍കുയിയെ യൂണിവേഴ്സിറ്റി പ്രസിഡന്റ് ചെന്‍ ഷിയി ഷെന്‍സ് ഹെന്നിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും പുതിയ ഗവേഷണത്തെ പറ്റി ആറ് മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നുമാണ് ആപ്പിള്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്‍ നിലവില്‍ യൂണിവേഴ്സിറ്റിയില്‍ വീട്ട് തടങ്കലിലാണുള്ളത്.

ഹി ജിയാന്‍കുയിയെക്കുറിച്ച്‌ കൂടുതലൊന്നുമറിയില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇരട്ട പെണ്‍കുട്ടികളില്‍ നിന്നും ജെനറ്റിക് മെറ്റീരിയല്‍ ശേഖരിച്ച്‌ അവയെ എയ്ഡ്സിനെ ചെറുക്കുന്നതിന് പര്യാപ്തമായ വിധത്തില്‍ മാറ്റിയെടുക്കാന്‍ സാധിച്ചിരുന്നുവെന്ന് ഹോംഗ് കോംഗ് കോണ്‍ഫറന്‍സില്‍ വച്ച്‌ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹി ജിയാന്‍കുയി ചൈനീസ് ഫ്രാന്‍കെന്‍സ്റ്റെയിന്‍ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നു.

ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ മെഡിക്കല്‍ കമ്മ്യൂണിറ്റിയും ചൈനീസ് ഹെല്‍ത്ത് ഒഫീഷ്യലുകളും അപലപിച്ചിരുന്നു. ഈ പരീക്ഷണത്തെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും ചൈനീസ് ഒഫീഷ്യലുകള്‍ പറയുന്നു. ചൈനയിലെ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അന്വേഷണവും ഹി ജിയാന്‍കുയി നേരിടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇനി ഗവേഷണം നടത്തരുതെന്നും മിനിസ്ട്രി അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു.

Top