പ്രഭാത സമയത്ത് പുരുഷന് ലൈംഗിക താല്‍പര്യം കൂടുന്നതിന് കാരണമെന്ത് ?പ്രഭാതത്തിലെ സെക്‌സ് അറിയേണ്ടതെന്തെല്ലാം

പ്രഭാത സമയത്ത് പുരുഷന് ലൈംഗിക താല്‍പര്യം കൂടുന്നതിന് ഹോര്‍മോണുകളാണ് കാരണമെന്നാണ് ഗവേഷകരുടെ അവകാശവാദം. പുരുഷ ശരീരത്തില്‍ ടെക്‌സ്റ്റോസ്റ്റിറോണിന്റെ അളവ് പ്രഭാതത്തില്‍ ഏറ്റവും ഉയരത്തിലായിരിക്കും. 25-50% വരെ അധികം ടെസ്‌റ്റോസ്റ്റിറോണാണ് ഈ സമയത്ത് ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്.ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്ന പിയൂഷ ഗ്രന്ഥി രാത്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും രാവിലെയാകുമ്പോഴേക്കും ഹോര്‍മോണ്‍ ലെവല്‍ വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്ത്രീകളിലും ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ കുറഞ്ഞ അളവില്‍ മാത്രമാണ്. ഇത് രാത്രി അല്പം മാത്രമേ വര്‍ധിക്കുകയുള്ളൂ.നന്നായി ഉറങ്ങി എണീക്കുമ്പോഴും പുരുഷന്മാര്‍ക്ക് ലൈംഗിക താല്‍പര്യം കൂടും. എത്രത്തോളം ഗാഢമായും ദീര്‍ഘമായും ഉറങ്ങുന്നുവോ അത്രത്തോളം ടെസ്‌റ്റോസ്റ്റിറോണിന്റെ അളവും കൂടും. എന്നാല്‍ സ്ത്രീകള്‍ക്കാവട്ടെ രാത്രി സെക്‌സ് ചെയ്യുന്നതിനോടാണ് താല്‍പ്പര്യം . അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഈ ഹോര്‍മോണിന്റെ അളവ് 15% വര്‍ധിക്കുമെന്നാണ് പറയുന്നത്.

Top