സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിനെ ഒരു ഇന്ത്യക്കാരന്‍ സ്വന്തമാക്കി. വെറും 12 ഡോളറിന് ഒരു മിനിറ്റ് നേരത്തേക്ക് മാത്രം .സന്മയ് വേദ് എന്ന മുന്‍ ഗൂഗിള്‍ ജീവനക്കാരനാണ് സെപ്തംബര്‍ 29ന് ഗൂഗിള്‍.കോം എന്ന പ്രശസ്തമായ ഗൂഗിളിന്റെ ഡൊമൈന്‍ സ്വന്തമാക്കിയത്. വാങ്ങിയതാവട്ടെ വെറും 12 ഡോളറിന്. എങ്ങനെയാണ് ഗൂഗിള്‍.കോം വാങ്ങിയതെന്ന് വിശദമാക്കി വേദ് ലിങ്കിഡ്‌നില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗൂഗിള്‍ ഡൊമൈന്‍ ഇന്റര്‍ഫേസിനെ കുറിച്ച് പഠിക്കുകയായിരുന്ന വേദ് വെബ്‌സൈറ്റ് ഡൊമൈന്‍ വാങ്ങാനുള്ള സൈറ്റായ ഗൂഗിള്‍ ഡൊമൈനില്‍ അവിചാരിതമായി ഗൂഗ്ലെ.കൊം എന്ന ഡൊമൈന്‍ കണ്ടു. ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് വഴി ഡൊമൈന്‍ നാമം സന്മയ് വേദ് സ്വന്തമാക്കി..!!. സാധാരണ ഡൊമൈന്‍ സ്വന്തമാക്കിയാല്‍ ലഭിക്കുന്ന രണ്ട് മെസേജുകളും വേദിനു ലഭിച്ചു.
എന്നാല്‍ വളരെ പെട്ടെന്ന് തന്നെ കമ്പനി അബദ്ധം തിരിച്ചറിയുകയും ഇടപാട് റദ്ദാക്കിയതായി വേദിനെ അറിയിക്കുകയുമായിരുന്നു. സംഭവം ഗൂഗിള്‍ സെക്യൂരിറ്റി വിഭാഗത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ഇതിനെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഗുജറാത്ത് സ്വദേശിയായ സന്മയ് ദേവ് പറഞ്ഞു.