ജോക്കർ സിനിമയ്ക്കിടെ ‘അള്ളാഹു അക്ബർ’ വിളി…!! ആളുകൾ ചിതറിയോടി; ഫ്രാൻസിലെ തലസ്ഥാനത്തെ തീയേറ്ററിലാണ് സംഭവം

ജനങ്ങൾ എന്തിനെയെല്ലാം ഭയക്കുന്നു പ്രചരണങ്ങളിലൂടെ ഭയം അവരുടെ മനസിൽ കയറുന്നത് എങ്ങനെ എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പാരീസിലെ ഒരു തിയേറ്ററിൽ നടന്നത്. ഇപ്പോൾ വിജയകരമായി ഓടിക്കേണ്ടിരിക്കുന്ന ജോക്കർ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടയിൽ ആളുകൾ ചിതറിയോടിയതാണ് സംഭവം. ചിത്രം പ്രർശിപ്പിക്കുന്ന സമയത്ത് തീയേറ്ററിനകത്ത് ‘അല്ലാഹു അക്ബർ’ വിളി ഉയർന്നതാണ് കാരണം.

ഫ്രാൻസ് തലസ്ഥാനമായ പാരീസിലെ ഗ്രാന്റ് റെക്‌സ് തിയേറ്ററിലാണ് സംഭവം. ഫ്രഞ്ച് മാധ്യമം ‘ലെ പാരീസിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ എന്ന് വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്‌സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.

Top