ഒമ്പത് കോടി ലോട്ടറിയടിച്ചിട്ടും സന്തോഷം പുറത്തറിയിക്കാന്‍ കഴിയുന്നില്ല. വേറൊന്നുമല്ല ബന്ധുക്കളെ പേടിച്ചിട്ടാണെന്ന് മാത്രം,.അമ്പത്തി നാലു ദിവസം സംഭവം രഹസ്യമായി വച്ചു. സമ്മാം വാങ്ങാനിറങ്ങിയാല്‍ പണി പാളുമോ എന്ന ഭയമായിരുന്നു കാരണം,
ഒടുവില്‍ സമ്മാനം വാങ്ങാനെത്തിയതാകട്ടെ, മുഖംമൂടി ധരിച്ച് ആരും തിരിച്ചറിയാത്ത നിലയിലും. എ. കാംബെല്‍ എന്ന വിവരമല്ലാതെ തന്നെപ്പറ്റി മറ്റൊന്നും പുറത്തുപോകരുതെന്നും അയാള്‍ മുന്‍കരുതലെടുത്തിട്ടുണ്ട്
കഴിഞ്ഞ നവംബറിലാണ് ഇയാള്‍ക്ക് ജമൈക്കയില്‍വെച്ച് സൂപ്പര്‍ലോട്ടോ ഒന്നാം സമ്മാനമടിച്ചത്. സമ്മാനമടിച്ചെന്ന് ടി.വി.യിലൂടെ നമ്പര്‍ നോക്കി ഉറപ്പുവരുത്തിയശേഷം കിടപ്പുമുറിയില്‍പ്പോയി മറ്റാരും കാണാതെ ആഹ്ലാദം പങ്കിടുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ഒരു വീടുവെക്കണം, കടം വാങ്ങാതെയും യാചിക്കാതെയും എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കണം. അതിനായാണ് സമ്മാനത്തുക ഉപയോഗിക്കുകയെന്നും കാംബല്‍ പറഞ്ഞു.
സമ്മാനത്തിന്റെ വിവരം ബന്ധുക്കളറിഞ്ഞാല്‍ ഇതൊന്നും നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് താന്‍ ഈ സാഹസം കാട്ടിയതെന്നും കാംബെല്‍ പറഞ്ഞു. മുഖം മൂടി ധരിച്ച ഒന്നാം സമ്മാനാര്‍ഹന്റെ ചിത്രങ്ങള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ ആളുകള്‍ സമ്മാനം വാങ്ങാനെത്തിയിട്ടുണ്ട്. ജൂണില്‍ സൂപ്പര്‍ ലോട്ടോയടിച്ച യുവതിയും ഇമോജികൊണ്ടുള്ള മുഖം മൂടി ധരിച്ച് എത്തിയിരുന്നു.