പാലക്കാട്: നെഘ്രു കോളേജ് പ്രതികാര നടപടി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറരുതെന്ന് മാനേജ്മെന്റ് അയിപ്പ് കൊടുത്തുകഴിഞ്ഞു. മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ മറ്റ് വിഷയങ്ങളിലേയ്ക്ക് മാറിയതിനിടയ്ക്കാണ് നടപടികള്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ യോഗത്തിലാണ് ഇക്കാര്യം മാനേജ്മെന്റ് അറിയിച്ചത്. നാലാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് മാനേജ്ന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്നും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമരത്തിന് നേതൃത്വം കൊടുത്തുവെന്നും കോളേജ് അടയ്ക്കാന്‍ കാരണമായി എന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. എന്നാല്‍ എല്ലാ വിദ്യാര്‍ഥികളോടൊപ്പം തങ്ങളും സമരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സമരത്തില്‍ മുഖം മറയ്ക്കാതെ വന്ന വിദ്യാര്‍ഥികള്‍ തങ്ങളായിരുന്നു. അതിനാല്‍ തന്നെ ഇത് പ്രതീക്ഷിച്ച നടപടിയാണെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ യോഗം വിളിക്കാതെ തങ്ങളുടെ നാലുപേരുടെ മാത്രം രക്ഷകര്‍ത്താകളെ പ്രത്യേകം വിളിച്ചുവരുത്തുകയായിരുന്നു. കോഴ്സ് തീരാന്‍ രണ്ടു മാസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അതിനാല്‍ ഭാവിയുടെ പേരുപറഞ്ഞ് പല മതാപിതാക്കളെയും മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ജനുവരി ആറിനാണ് ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കോഴിക്കോട് നാദാപുരം കിണറുള്ളപറമ്പത്ത് വീട്ടില്‍ അശോകന്റെ മകന്‍ ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം അക്രമാസക്തമായിരുന്നു. കോളേജ് ഓഫീസ്, ലാബ്, കാന്റീന്‍, നോട്ടീസ് ബോര്‍ഡുകള്‍, കവാടത്തിന് മുന്നിലുള്ള എ.ടി.എം. കൗണ്ടര്‍ എന്നിവ വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയായിരുന്നു.