പഴനി: മണപ്പുറം ദിണ്ടിക്കല്‍ വത്തലഗുണ്ട് ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ പ്രതികളുടെ ചിത്രം സി.സി.ടി.വി.യില്‍നിന്ന് പോലീസിന് ലഭിച്ചു. മുഖംമറച്ച അഞ്ചുപേരുടെ ചിത്രമാണ് ലഭിച്ചിരിക്കുന്നത്.
അന്വേഷണത്തിനായി ദിണ്ടിക്കല്‍ എസ്.പി. എ. ശരവണകുമാര്‍ അഞ്ചുപേരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചു. മധുര, ദിണ്ടിക്കല്‍, തേനി എന്നിവിടങ്ങളില്‍ ഈ സംഘം പരിശോധന നടത്തും. വ്യാഴാഴ്ചയാണ് 17 ലക്ഷം രൂപയും ആറുകോടിയുടെ സ്വര്‍ണവും മോഷണം പോയത്. ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ടായിരുന്നു മോഷണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക