ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ വീഴ്ച തുടരുന്നു. സതാംപ്ടണോട് ആഴ്‌സനലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയമറിഞ്ഞത്. കൂകോ മാര്‍ട്ടീന (19) ഒന്നാം പകുതിയില്‍ തന്നെ സതാംപ്ടനെ മുന്നിലെത്തിച്ചു. 55ാം മിനിറ്റില്‍ ഷെയ്ന്‍ ലോങ് ഗണ്ണേഴ്‌സി വല കുലുക്കി. 69ാം മിനിറ്റില്‍ ഹൊസേ ഫോണ്ടേ സ്താപംടണിന്റെ മൂന്നാം ഗോള്‍ നേടി. അധിക സമയത്ത് ഗോള്‍ നേടി ഷെയ്ന്‍ ലോങ് വിജയം കെങ്കേമമാക്കി.
സതാംപ്ടണ്‍ ജയിച്ചതോടെ 18 കളികളില്‍നിന്നു 38 പോയന്റമായി ലീസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സതാംപ്ടണിനെതിരെ ജയിച്ച് ഒന്നം സ്ഥാനത്തെത്താമെന്ന ആഴ്‌സന്‍ വെങ്ങറുടെ സ്വപ്നമാണ് ഇന്നലെ തകര്‍ന്നു വീണത്. ലീസ്റ്ററിനേക്കാള്‍ രണ്ട് പോയന്റ് വിത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് ആഴ്‌സനലിപ്പോള്‍.