മാംഗോ ഫോണ്‍ ഉടമകളെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു; പ്രതികളെ സഹായിച്ച ചാനല്‍ പ്രമുഖന്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന് കോടികള്‍ തട്ടിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മാംഗോ ഫോണ്‍ ഉടമകളെ കോടതി റിമാന്റ് ചെയ്തു.  ബാങ്ക് ഓഫ് ബറോ!ഡയുടെ കളമശ്ശേരി ശാഖയില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി രണ്ടരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ഇവര്‍ക്കെതിരെ തട്ടിപ്പുകേസുകളില്‍ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇവരുമായി ബിസിനസ് ബന്ധം പുലര്‍ത്തുന്ന മലയാളത്തിലെ ഒരു ചാനല്‍ പ്രമുഖനും പോലീസ് നീരീക്ഷണത്തിലാണ്. കോടികളുടെ തട്ടിപ്പില്‍ ചാനല്‍ പ്രമുഖന് ബന്ധമുണ്ടെന്ന് തരത്തിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നേരത്തെ ഓഹരി ഉടമകളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ചാനല്‍ മേധാവിക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു. ചാനലില്‍ അറസ്റ്റിലായ സഹോദരന്‍മാര്‍ക്കും ഓഹരിയുണ്ടെന്ന്  അവര്‍ അവകാശപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് 15 വരെയാണ് പ്രതികളെ കളമശ്ശേരി ഒന്നാം ക്ലാസ് ജു!ഡിഷ്യല്‍ മജിസ്!ട്രേറ്റ് കോടതി റിമാന്റ് ചെയ്!തത്. ഇവരുടെ കമ്പനിയുടെ സ്!മാര്‍ട്ട് ഫോണായ എം ഫോണ്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങിന് തൊട്ടുമുമ്പാണ്  കമ്പനി ഉടമകളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിന്‍,  ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര ഷാഡോ പൊലീസ് അറസ്റ്റ് ചെയ്!തത്. 2014 ഡിസംബറിലാണ് ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയില്‍നിന്ന് രണ്ട് കോടി 68 ലക്ഷം രൂപ വായ്!പയെടുത്തത്.

10 ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കര്‍ സ്ഥലവുമാണ് ഈടു നല്‍കിയത്. വായ്!പ മുടങ്ങിയതോടെ നടത്തി അന്വേഷണത്തില്‍ ഈടിനായി നല്‍കിയ വസ്!തുക്കളുടെ രേഖകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ കണ്ടെത്തി പരാതി നല്‍കുകയായിരുന്നു. ഇതിനിടെ എം ഫോണ്‍ ഉടമകള്‍ മംഗലാപുരത്ത് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയും പുറത്തുവന്നു. കോസ്റ്റല്‍ ചിപ്പ് ബോര്‍ഡ്‌സ് ആന്റ് ലാംസ് എന്ന കമ്പനിയെ വ്യാജ ആധാരമുണ്ടാക്കി കബളിപ്പിച്ചുവെന്നാണ് കേസ്.

ഇവരുടെ ഉടമസ്ഥതയിലുള്ള മംഗലാപുരത്തെ പപ്ലിക്കാട് എസ്റ്റേറ്റില്‍ ആറരക്കോടി രൂപ വിലമതിക്കുന്ന സില്‍വര്‍ ഓക്ക് മരങ്ങളുണ്ടെന്നും ഇവ വെട്ടിവില്‍ക്കാനുള്ള അവകാശം നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് വ്യാജ ആധാരം കാണിച്ച് കരാറുണ്ടാക്കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. പിന്നീട് കോടതി ഇടപെടലിനെത്തുടര്‍ന്ന് 75 ലക്ഷം രൂപ മടക്കിക്കൊടുത്തു. ബാക്കി പണം മടക്കിനല്‍കുന്നതിന് മുമ്പ് പ്രതികള്‍ മുങ്ങിയെന്നും കളമശ്ശേരിയില്‍ പ്രതികള്‍ അറസ്റ്റിലായപ്പോഴാണ് ഇവരെപ്പറ്റി പിന്നെ കേള്‍ക്കുന്നതെന്നും കോസ്റ്റല്‍ ചിപ് ബോര്‍ഡ്‌സ് ആന്റ് ലാംസ് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

Top