തിരുവനന്തപുരം :സ്ത്രീപക്ഷ വാദി എന്നുപരക്കെ പ്രചരിപ്പിച്ചുകൊണ്ട് സ്ത്രീകൂട്ടായ്മ ഉണ്ടാക്കിയ ബ്ലോഗ് എഴുത്തുകാരിയായ സുനിത ദേവദാസിനെ മംഗളത്തിൽ എടുത്തിയതോടെ മംഗളം അടച്ച് പൂട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നു .മന്ത്രി ശശീന്ദ്രനെ ഫോൺ ട്രാപ്പിൽ കുടുക്കിയപ്പോൾ പ്രതിസന്ധിയിലായ മംഗളത്തിനെ കൈ വിട്ട മാധ്യകൂട്ടായ്മയെയും ഇടതു പക്ഷ സൈബർ പോരാളികളെയും സ്ത്രീപക്ഷ വാദികളെയും കൂടെ കൂട്ടാൻ മാനേജ്മെന്റ് കണ്ടെത്തിയ കുറുക്കുവഴി ആയിരുന്നു സ്ത്രീപക്ഷ വാദി എന്ന ലേബൽ ഉള്ള സുനിതയുടെ നിയമനം .എന്നാൽ സ്ത്രീപക്ഷവും സൈബർ ലോകവും എതിരാകുന്നതാണ് നെറ്റ് ലോകം നൽകുന്ന സൂചന .സ്ത്രീയെ കരുവാക്കി ചാനാല് നടത്തിയത് വൻ ചതി ആയിരുന്നു എന്ന വെളിപ്പെടുത്തൽ ആ ഫോൺ വിവാദത്തിലെ റിപ്പോർട്ടർ വെളിപ്പെടുത്തലുമായി പുറത്ത് വന്നതോടെ ചാനലിന്റെ മുഖം കൂടുതൽ വികൃതമാക്കി .കൂടെ നിന്നവർ എതിരായതോടെ മാനേജ്‌മെന്റ് വൻ പ്രതിസന്ധിയിലും .കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുക്കാനിറങ്ങിയ മാനേജ്‌മെന്റ് എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നു.
അതേസമയം ‘തന്നെ അറസ്റ്റ് ചെയ്യണം എന്ന് സോഷ്യൽ മീഡിയ പ്രചാരണം നടത്തിയ സുനിത ദേവദാസിനെ മംഗളം ചാനലിലെ ചീഫ് ഓപറേറ്റിങ് ഓഫീസിനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റാഫ് കയ്യിൽ കൊടുത്തപ്പോൾ ‘തന്നെ അറസ്റ്റ് ചെയ്യണം എന്ന സുനിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് മറുകയ്യിൽ പിടിച്ച് ചാനൽ മേധാവി ഗൂഢമായി ഊറിച്ചിരിച്ചതായി ‘മനകണക്ക് കാണുന്നവരും ഉണ്ട്.കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്നതിലുള്ള ഗൂഢമായ ഊറിച്ചിരി .സ്ത്രീപക്ഷവാദിയുടെ പൊയ്മുഖം ഒറ്റദിവസം കൊണ്ട് പൊളിച്ചുമാറ്റിയതിൽ മാനേജ്‌മെന്റും നിഗൂഢമായി ചിരിക്കുന്നു .ഇനി അജിത് പറയുന്നത് കേട്ട് സുനിത പ്രവർത്തിക്കും .
അതിനിടെ ഫോൺകെണി വിവാദത്തിനു പിന്നാലെ മംഗളം ചാനലിൽ നടക്കുന്നത് തിരുവനന്തപുരം ബ്യൂറോ ഹെഡ് ജയചന്ദ്രനെ പുറത്താക്കാനുള്ള കുടില നീക്കം. ചാനലിന്‍റെ രണ്ടാം സ്ഥാനത്തേക്ക് കാനഡിയിൽ നിന്നും സുനിത ദേവദാസിനെ കെട്ടിയിറക്കിയതു പോലും ജയചന്ദ്രനെതിരെയുള്ള പണിയാണെന്നാണ് ഇപ്പോൾ ചാനലിനുള്ളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. ചാനൽ മേധാവിമാരും സിഇഒയും അറിഞ്ഞു കൊണ്ടു നടക്കുന്ന നീക്കത്തിനെ പൊരുതി തോൽപ്പിക്കാൻ തന്നെയാണ് ജയചന്ദ്രന്‍റെയും ശ്രമം.
മംഗളം പത്രം പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ സമയത്താണ് ജയചന്ദ്രൻ മംഗളത്തിൽ ശ്രദ്ധേയനാകുന്നത്. മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വ്യക്തി ബന്ധമുണ്ടായിരുന്ന ജയചന്ദ്രന്‍റെ എക്സ്ക്ലൂസീവ് സ്റ്റോറികളായിരുന്നു ഒരു കാലത്ത് മംഗളം പത്രത്തെ പിടിച്ചു നിർത്തിയിരുന്നത്. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന പത്രത്തൈ പൊട്ടിത്തെറിക്കുന്ന വാർത്തകളിലൂടെ മലയാള പത്രങ്ങളിൽ അവിഭാജ്യ ഘടകമാക്കി നിർത്തിയതും ജയചന്ദ്രനായിരുന്നു. ചാനൽ തുടങ്ങിയതോടെ തിരുവനന്തപുരം ബ്യൂറോയുടെ അമരക്കാരനായി ജയചന്ദ്രൻ പണി തുടങ്ങി. ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കാനുള്ള തന്ത്രം പോലും ജയചന്ദ്രന്‍റേതായിരുന്നു.എന്നാൽ വാർത്ത വിവാദമാകുകയും ചാനൽ മേധാവിമാരും സിഇഒയും പ്രതിസ്ഥാനത്തെത്തുകയും ചെയ്തതോടെയാണത്രേ ജയചന്ദ്രനെതിരെ നീക്കം ആരംഭിച്ചത്. എന്നാൽ ചാനലിനെ ഇത്രയും നാൾ താങ്ങി നിർത്തിയ ജയചന്ദ്രനെ പുറത്താക്കുന്നത് മംഗളത്തിന്‍റെ അടിത്തറ ഇളക്കുന്നതിനു സമാനമാണെന്ന് അറിയാവുന്ന സിഇഒ ഇതിനായി കണ്ടെത്തിയ മാർഗമാണ് സുനിത ദേവദാസ്.
മുൻപ് തിരുവനന്തപുരത്ത് ചില പത്രങ്ങളിൽ ലേഖികയായിരുന്ന ശേഷം മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് കാനഡയിൽ സെറ്റിലായ സുനിതയെ ഇതിനായി മാത്രം തിരുവനന്തപുരത്തേക്കെത്തിച്ചതും കുതന്ത്രങ്ങളുടെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസം ചാനൽ ആസ്ഥാനത്ത് ചുമതലയേറ്റ സുനിത ആദ്യമിട്ട ഉത്തരവ് ജയചന്ദ്രനെയും ശശീന്ദ്രൻ കേസിലെ ആരോപണ വിധേയയായ പെൺകുട്ടിയെയും താൽകാലികമായി മാറ്റി നിർത്താനായിരുന്നു. ചൊവ്വാഴ്ച്ച അർധ രാത്രി ഒരു മണിക്ക് സുനിത ദേവദാസ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടതെന്നതും ശ്രദ്ദേയം.എന്നാൽ ഉത്തരവിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മംഗളം ചാനലിനെ നിശ്ചലമാക്കാൻ ജയചന്ദ്രനു കഴിഞ്ഞു. ഇന്നലെ രാവിലെ വിവരമറിഞ്ഞതിനു പിന്നാലെ ചാനലിലെ 100 ലധികം ജീവനക്കാർ രാജി സന്നദ്ധത അറിയിച്ച് ചാനൽ ഉടമയ്ക്ക് കത്തയച്ചതോടെ സിഇഒയും ചാനൽ മേധാവിമാരും ജയചന്ദ്രന്‍റെ വരുതിക്കു വന്നു. തുടർന്ന് സുനിത ദേവദാസ് പരസ്യമായി മാപ്പ് പറഞ്ഞ ശേഷമാണ് ചാനൽ പ്രവർത്തിച്ചു തുടങ്ങിയതു തന്നെ. അതേസമയം മാസങ്ങളായി തുടരുന്ന പ്രതിസന്ധി മംഗളം ചാനലിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ചാനൽ റേറ്റിങ്ങിൽ മംഗളം ഏറെ പിന്നിലായതോടെ പരസ്യം പോലും കിട്ടാനുമില്ല. ഈ സ്ഥിതിയിൽ അധിക നാൾ ചാനൽ മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്നാണ് റിപ്പോർട്ട്.മന്ത്രിയെ കുടുക്കിയ ഫോൺ സംഭാഷണത്തിൽ ലോകം മുഴുവൻ എതിരായി നിന്നപ്പോഴും കൂടെ നിന്നവർ ചതിക്കപെട്ടതായി സൂചന . കൊടിയ പ്രതിസന്ധി ഘട്ടത്തിൽ കൊടികളും കൂട്ടങ്ങളും കുടുംബവും ഒറ്റപ്പെടുത്തി വേട്ടയാടിയപ്പോൾ ജീവശ്വാസം പകർന്നു നൽകിയവർ… അവരിൽ പലരും ഇന്ന് മംഗളം ടെലിവിഷനിൽ ഇല്ല..എന്നും എന്നാൽ കൂടെ നിന്നവരില്ലാതെ മംഗളം ഉണ്ടാവില്ലെന്നും ചാനലിലെ മാനേജ്‌മെന്റിന്റെ ഹണി ട്രാപ്പ് കേസിൽ ജയിലിൽ പോയ എഡിറ്റോറിയൽ പ്രമുഖന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സൂചന നൽകുന്നു .ഇക്കിളി എഴുത്തുകാരി സുനിതയുടെ നിയമനത്തോടെ മംഗളം ചാനൽ വാൻ പൊട്ടിത്തെറിയിലും കലാപത്തിലും ആണെന്ന് വ്യക്തമാക്കുന്ന പ്രധീപിന്റെ പോസ്റ്റിൽ ചില നിഗൂഢ മുന്നറിയിപ്പുകളും ഒളിഞ്ഞിരിക്കുന്നു .