തിരുവനന്തപുരം: മംഗളം ചാനലിൽ മന്ത്രി ശശീന്ദ്രന്റെ അശ്ലീല ഓഡിയോ സംപ്രേക്ഷണം ചെയ്തതിനോടുള്ള ജനകീയ പ്രതിഷേധം ചാനൽ മേധാവിക്കു നേരെ. റിപ്പോർട്ടർ ചാനലിന്റെ മേധാവി നികേഷ്‌കുമാർ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കാനെത്തിയ മംഗളം സിഇഒ ആർ.അജിത്കുമാറിനെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരം പ്രസ്‌ക്ലബിനു സമീപത്ത് കസ്റ്റംസ് ഓഫിസിനോടു ചേർന്ന മൂലയിലായിരുന്നു സംഭവങ്ങൾ.
ഞായറാഴ്ച മംഗളം ചാനൽ പുറത്തുവിട്ട ശബ്ദസംപ്രേഷണത്തെത്തുടർന്ന് എ കെ ശശീന്ദ്രൻ എൽഡിഎഫ് സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു ചർചർച്ച. മംഗളം ചാനലിന്റെ നിലപാടാണോ യഥാർത്ഥ മാധ്യമധർമ്മം എന്നതായിരുന്നു വിഷയം. അവതാരകൻ നികേഷ് കുമാറും. മാധ്യമപ്രവർത്തനത്തിൽ നിന്നു വിട്ടു നിന്ന്, കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിന്റെ കെ എം ഷാജിയോട് പരാജയപ്പെട്ട ശേഷം മാധ്യമ രംഗത്തേയ്ക്കു തിരിച്ചെത്തിയ നികേഷ് കുമാറിന്റെ തിരിച്ചുവരവ് ഷോയായ എന്റെ ചോര തിളയ്ക്കുന്നുവിന്റെ ചിത്രീകരണമായിരുന്നു നടന്നത്.
എന്നാൽ മന്ത്രിയുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തിയെടുത്ത് പബ്ലിസിറ്ററിക്ക് ശ്രമിച്ച മംഗളം ചാനലിനെതിരേ മാധ്യമരംഗത്തുനിന്നും, പൊതുസമൂഹത്തിൽനിന്നും എതിർപ്പുകൾ ശക്തമാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് നികേഷ് കുമാർ നടത്തിയത്. പക്ഷേ, ഈ പരിപാടി നാട്ടുകാർ അലങ്കോലമാക്കി.
മംഗളം ചാനലിന്റെ പ്രവൃത്തി അനുചിതമാണെന്ന് ചർച്ചയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഒന്നടങ്കം പറഞ്ഞു. സെക്രട്ടറിയറ്റിനു പിന്നിലായി പ്രസ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന അനധികൃത ബാറിലിരുന്ന് മദ്യപിച്ച് ലക്കുകെട്ട ‘പ്രമുഖ’ മാധ്യമപ്രവർത്തരെല്ലാം അജിത് കുമാറിന്റെ ചർച്ച കേൾക്കാൻ എത്തിയിരുന്നു. അതിൽ പലരും ഇടക്കിടക്ക് അജിത്കുമാറിനെ ചോദ്യം ചെയ്യുകയും, മറ്റുള്ളവരെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പികാൻ ശ്രമിക്കുകയും ചെയ്തു.
ചർച്ച തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ രോഷാകുലനായ അജിത് കുമാറിനെ, ചർച്ചയിൽ ഒപ്പമുണ്ടായിരുന്നവർതന്നെ സമാധാനിപ്പിച്ചു. ‘എടാ.. നീ കുറെ നേരമായി അവിടെ ഇരുന്ന് ചൊറിയുന്നു… ശശീന്ദ്രനോട് കാശ് വാങ്ങിയാൽ അവിടെ കീശയിൽ വച്ചാമതി…’ ആർ അജിത് കുമാർ ചർച്ചയിൽ തന്നെ വിമർശിച്ച പ്രേക്ഷകനോട് ഇങ്ങനെ പോലും പ്രതികരിച്ചു.
ചർച്ച തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ രോഷാകുലനായ അജിത് കുമാറിനെ, ചർച്ചയിൽ ഒപ്പമുണ്ടായിരുന്നവർതന്നെ സമാധാനിപ്പിച്ചു. ‘എടാ.. നീ കുറെ നേരമായി അവിടെ ഇരുന്ന് ചൊറിയുന്നു… ശശീന്ദ്രനോട് കാശ് വാങ്ങിയാൽ അവിടെ കീശയിൽ വച്ചാമതി…’ ആർ അജിത് കുമാർ ചർച്ചയിൽ തന്നെ വിമർശിച്ച പ്രേക്ഷകനോട് ഇങ്ങനെ പോലും പ്രതികരിച്ചു.
ഇതോടെ രോഷം അടക്കാനാകാതെ ആവേശം പൂണ്ട അദ്ദേഹത്തെ ചിലർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ചാനൽ ക്യാമറകളെ തട്ടിത്തെറിപ്പിച്ച് അമ്പത് മീറ്ററോളം ഓടിയ അദ്ദേഹം പ്രസ് ക്ലബ്ബിലെ രഹസ്യ മദ്യപാന കേന്ദ്രത്തിൽകയറി അഭയം പ്രാപിച്ചു. എ കെ ശശീന്ദ്രന്റെ എൻസിപി പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് അജിത്കുമാർ സഹപ്രവർത്തകരോട് പറഞ്ഞു.