തിരുവനന്തപുരം: മംഗളം ചാനലില്‍ മന്ത്രി ശശീന്ദ്രന്റെ അശ്ലീല ഓഡിയോ സംപ്രേക്ഷണം ചെയ്തതിനോടുള്ള ജനകീയ പ്രതിഷേധം ചാനല്‍ മേധാവിക്കു നേരെ. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മേധാവി നികേഷ്‌കുമാര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ മംഗളം സിഇഒ ആര്‍.അജിത്കുമാറിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരം പ്രസ്‌ക്ലബിനു സമീപത്ത് കസ്റ്റംസ് ഓഫിസിനോടു ചേര്‍ന്ന മൂലയിലായിരുന്നു സംഭവങ്ങള്‍.
ഞായറാഴ്ച മംഗളം ചാനല്‍ പുറത്തുവിട്ട ശബ്ദസംപ്രേഷണത്തെത്തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു ചര്‍ചര്‍ച്ച. മംഗളം ചാനലിന്റെ നിലപാടാണോ യഥാര്‍ത്ഥ മാധ്യമധര്‍മ്മം എന്നതായിരുന്നു വിഷയം. അവതാരകന്‍ നികേഷ് കുമാറും. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നിന്ന്, കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിന്റെ കെ എം ഷാജിയോട് പരാജയപ്പെട്ട ശേഷം മാധ്യമ രംഗത്തേയ്ക്കു തിരിച്ചെത്തിയ നികേഷ് കുമാറിന്റെ തിരിച്ചുവരവ് ഷോയായ എന്റെ ചോര തിളയ്ക്കുന്നുവിന്റെ ചിത്രീകരണമായിരുന്നു നടന്നത്.
എന്നാല്‍ മന്ത്രിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് പബ്ലിസിറ്ററിക്ക് ശ്രമിച്ച മംഗളം ചാനലിനെതിരേ മാധ്യമരംഗത്തുനിന്നും, പൊതുസമൂഹത്തില്‍നിന്നും എതിര്‍പ്പുകള്‍ ശക്തമാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് നികേഷ് കുമാര്‍ നടത്തിയത്. പക്ഷേ, ഈ പരിപാടി നാട്ടുകാര്‍ അലങ്കോലമാക്കി.
മംഗളം ചാനലിന്റെ പ്രവൃത്തി അനുചിതമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു. സെക്രട്ടറിയറ്റിനു പിന്നിലായി പ്രസ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബാറിലിരുന്ന് മദ്യപിച്ച് ലക്കുകെട്ട ‘പ്രമുഖ’ മാധ്യമപ്രവര്‍ത്തരെല്ലാം അജിത് കുമാറിന്റെ ചര്‍ച്ച കേള്‍ക്കാന്‍ എത്തിയിരുന്നു. അതില്‍ പലരും ഇടക്കിടക്ക് അജിത്കുമാറിനെ ചോദ്യം ചെയ്യുകയും, മറ്റുള്ളവരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പികാന്‍ ശ്രമിക്കുകയും ചെയ്തു.
ചര്‍ച്ച തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ രോഷാകുലനായ അജിത് കുമാറിനെ, ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്നവര്‍തന്നെ സമാധാനിപ്പിച്ചു. ‘എടാ.. നീ കുറെ നേരമായി അവിടെ ഇരുന്ന് ചൊറിയുന്നു… ശശീന്ദ്രനോട് കാശ് വാങ്ങിയാല്‍ അവിടെ കീശയില്‍ വച്ചാമതി…’ ആര്‍ അജിത് കുമാര്‍ ചര്‍ച്ചയില്‍ തന്നെ വിമര്‍ശിച്ച പ്രേക്ഷകനോട് ഇങ്ങനെ പോലും പ്രതികരിച്ചു.
ഇതോടെ രോഷം അടക്കാനാകാതെ ആവേശം പൂണ്ട അദ്ദേഹത്തെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ചാനല്‍ ക്യാമറകളെ തട്ടിത്തെറിപ്പിച്ച് അമ്പത് മീറ്ററോളം ഓടിയ അദ്ദേഹം പ്രസ് ക്ലബ്ബിലെ രഹസ്യ മദ്യപാന കേന്ദ്രത്തില്‍കയറി അഭയം പ്രാപിച്ചു. എ കെ ശശീന്ദ്രന്റെ എന്‍സിപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് അജിത്കുമാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു.