ഫോ​ണ്‍ കെ​ണി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജാ​മ്യ​ഹ​ര​ജി ന​ല്‍​കി

കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കാന്‍ ഇടയായ ഫോണ്‍ കെണി കേസില്‍ ചാനല്‍ മേധാവി അടക്കം അറസ്റ്റിലായ അഞ്ചുപേര്‍ ഹൈകോടതിയില്‍ ജാമ്യഹരജി നല്‍കി. അറസ്റ്റിലായ സാഹചര്യത്തില്‍ ഇവര്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തീര്‍പ്പാക്കുകയും ചെയ്തു. ഒന്നാം പ്രതിയും മംഗളം ചാനല്‍ സി.ഇ.ഒയുമായ ആര്‍. അജിത്ത്കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ. ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ന്യൂസ് കോഒാഡിനേറ്റര്‍ എം.ബി. സന്തോഷ് എന്നിവരാണ് ജാമ്യഹരജി നല്‍കിയത്. അതേസമയം, കേസില്‍ പ്രതികളായ മറ്റ് നാലുപേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി സംഭവവുമായി ബന്ധപ്പെട്ട ഒാഡിയോ ക്ലിപ്പും ഹാജരാക്കാനാവുമോയെന്ന് ആരാഞ്ഞിട്ടുണ്ട്. രണ്ട് ജാമ്യഹരജിയും വെള്ളിയാഴ്ച പരിഗണനക്ക് വന്നേക്കും.

Top